1822-25 കാലയളവിൽ ബ്രിട്ടീഷുകാർ തന്നെ ഇന്നത്തെ കേരളത്തിന്‍റെ ഭാഗങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ നടത്തിയ ഒരു വിവരശേഖരണത്തിന്‍റെ ഫലമായി കിട്ടിയ വിവരം അനുസരിച്ചു പഠനത്തിനു് പ്രായമായ കുട്ടികളിൽ
25% വിദ്യാലയങ്ങളിൽ പോയി വിദ്യ അഭ്യസിച്ചിരിന്നു. (ഇതു ബ്രിട്ടീഷുകാർ നമ്മുടെ വിദ്യാഭ്യാസത്തെ തകർക്കാനായി നല്ല ശ്രമങ്ങൾ നടത്തിയതിനു ശേഷം ഉള്ള സ്ഥിതി ആണെന്നും നാം ഓർക്കണം.) എന്നാൽ ഭാരതത്തിലെ വിദ്യാഭ്യാസം അവരുടെ ഭരണം മൂലം ഉയർന്നു എന്നു പറഞ്ഞതിനു ശേഷം 1880 ൽ എടുത്ത ഒരു വിവരശേഖരണം അനുസരിച്ചു ഇതു് 13.74% മാത്രമാണു്. ഇന്നു കേരളത്തിന്‍റെ ഭാഗമായ മലബാറിൽ പെൺകുട്ടികളുടെ എണ്ണം ഈ ബ്രിട്ടീഷ് ഭരണ കാലയളവിൽ വളരെ കുറഞ്ഞു എന്നാണു് കാണുന്നതു്. 1823 ൽ 1122 പെൺകുട്ടികൾ പാഠശാലകളിൽ പോയിരിന്ന മലബാറിൽ ഇതു 1880 ആയപ്പോഴേക്കും 705 ആയി കുറയുകയാണുണ്ടായതു്.(1)
ഇതേ 1822-25 കാലയളവിൽ മദ്രാസ്സ് പ്രസിഡൻസിയിൽ 150000ൽപ്പരം വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായി കാണുന്നു. ബ്രിട്ടിഷുകാർ വിദ്യാലയങ്ങൾക്കുള്ള ധനം നിറുത്തലാക്കിയതിനുശേഷം അല്ലെങ്കിൽ വളരെയേറെ കുറച്ചതിനു ശേഷം ആണിതെന്നും ഓർക്കണം. അപ്പോൾ അതിനു മുമ്പു് തീർച്ചയായും ഇതിൽ കൂടുതൽ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരിന്നു എന്നതിനു സംശയം വേണ്ടാ. 1823ൽ ഈ ഭാഗത്തെ ജനസംഖ്യ 12850941 ആയിട്ടാണു കാണുന്നതു്. 1811 ൽ ഇംഗ്ലണ്ടിലെ ജനസംഖ്യ 9543610 ആയിരിന്നു. അന്നു അവിടെ ഞായറഴ്ചകളിലെ ബൈബിൾ പാഠശാലകളിലെ വിദ്യാർത്ഥികൾ സഹിതം മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 75000 മാത്രം ആയിരിന്നു. ജനസംഖ്യയിൽ വലിയ വ്യത്യാസം ഇല്ല എങ്കിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ മദ്രാസ്സ് പ്രസിഡൻസി വളരെ മുമ്പിലാണെന്നു കാണാം.(2)
ഇവിടെ എല്ലാഗ്രാമങ്ങളിലും ഒരു പാഠശാലവീതം ഉണ്ടായിരുന്നതായും കാണുന്നു.(3)
അവയിലെല്ലാം
സകലജാതിക്കാരും പഠിക്കുന്നും പഠിപ്പിക്കുന്നും ഉണ്ടായിരിന്നു. ഏറ്റവും താണജാതി എന്നു കരുതിയിരുന്ന ചണ്ഡാളരിൽ നിന്നും കൂടി അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടായിരിനൂ.(4)
മൊത്തം വിദ്യാർത്ഥികളിൽ ബ്രാഹ്മണരുടെ എണ്ണം ഏതാണ്ട് 13
മുതൽ 48%
ആയിരിന്നു. എന്നാൽ ഈ സ്ഥിതിവിവരക്കണക്കുകൾ പൂഴ്ത്തിവച്ചിട്ടാണു പലവിധത്തിലും ഉള്ള ആരോപണങ്ങളും ചില ജാതിക്കാർ വിദ്യാവിഹീനരായിരിന്നു എന്നു പറഞ്ഞിരുന്നതും. എന്തായാലും ഈ
കണക്കിലെ ഉന്നതശതമാനം ആയ 48% എടുത്താൽ തന്നെ, ആ 48%
ബ്രാഹ്മണർ കഴിഞ്ഞാൽ ബാക്കിയുള്ള 52%ത്തിൽ നല്ലൊരു ഭാഗം, അന്നും ജനസംഖ്യയിൽ മുന്നിലായിരുന്ന ഈഴവരാകാനണു സാദ്ധ്യത, എന്നല്ല ആയിരുന്നിരിക്കണം. അതാണല്ലോ ഈഴവരിൽ വളരയേറെ ആയൂർവേദ ഭിഷഗ്വരന്മാരും അദ്ധ്യാപകരും ഉണ്ടായിരുന്നതും. അന്നത്തെ മദ്രാസ്സിന്‍റെ ഭാഗമായിരുന്നല്ലോ ഇന്നത്തെ കേരളത്തിന്‍റെ ചിലഭാഗങ്ങളെങ്കിലും. തന്നെയുമല്ല ആയൂർവേദ ഭിഷഗ്വരന്മാരും സംസ്കൃതപണ്ഡിതരും അദ്ധ്യാപകരും ആയ ഈഴവർ അന്നു് നേരിട്ടു് ബ്രിട്ടീഷ് ഭരണത്തിലല്ലാതിരുന്ന തിരുവിതാംകൂറിലും ധാരാളം ഉണ്ടായിരിന്നു. എന്നാൽ 1891 ലെ “തിരുവിതാംകൂര്‍
സ്റ്റേറ്റ് മാന്യുവൽ” എന്ന സർക്കാർ പ്രസിദ്ധീകരണത്തിൽ ഒരൊറ്റ
വൈദ്യരും ഇല്ല. ഉള്ളതു്
ആയിരം പുരുഷന്മാരില്‍, കയറുണ്ടാക്കൽ- നെയ്ത്ത് ഇവയിൽ –214 പേര്‍, സ്വന്തം കൃഷിചെയ്യുന്നവർ –163, ജന്മികള്‍-162,
കച്ചവടം–131, നിലങ്ങളില്‍ വേലക്കാര്‍-113,
കൂലിപ്പണി – 116, ചെത്തുതൊഴിലാളികൾ (ഇതു കള്ളു വ്യവസ്സയിയകളും ആകാം) - 101. ഇത് ബ്രിട്ടിഷുകാരന്‍റെ സങ്കല്പശൃഷ്ടി മാത്രം ആണെന്നുള്ളതിനു
സംശയം വേണ്ടാ. കാരണം വൈദ്യന്മാരും അദ്ധ്യാപകരും ഉണ്ടായിരിന്നു എന്നതിനു ധാരാളം തെളിവുകൾ
ഉണ്ട്. ഇന്നത്തെ മുതിർന്ന തലമുറക്കാർ ചിലരെങ്കിലും അവരുടെ മാതാപിതാക്കളിൽ നിന്നും മാതാമഹികളിൽ നിന്നും പിതാമഹന്മാരിൽ നിന്നും നേരിട്ടുതന്നെ ഈ വിവരങ്ങൾ കേട്ടിട്ടുള്ളവരാണു്. പക്ഷേ മുകളിൽ കൊടുത്തിരിക്കുന്ന കണക്കു് ബ്രിട്ടീഷുകാർ നല്കിയ, “ആധികാരികളുടെ”
രേഖയാണു്!!! ഏതായാലും സിംഹളനാട്ടിൽ നിന്നും തെങ്ങുമായി
വന്ന ബുദ്ധന്‍റെ ഏതാനും അനുയായികളുടെ സന്തതപരമ്പരകൾ മാത്രം അല്ല ഈഴവരെന്നതിനു് ഈ കണക്കു്
നല്ലൊരു തെളിവാണുതാനും. തിരുവിതാംകൂർ
ഭരിച്ചിരുന്നതു് രാജാക്കന്മാരായിരിന്നു എന്നു ചിലർ
വാദിച്ചേക്കാം. ആ ഭരണം നാമമാത്രം
ആയിരിന്നു എന്നും യഥാർത്ഥഭരണം
നടന്നതു് “റ്സിഡന്റു”വഴി ആയിരിന്നു എന്നതാണു സത്യം. അപ്പോൾ ശരിക്കും നാട്ടുരാജ്യങ്ങളിലും ഭരണം ബ്രിട്ടീഷുകാർ
തന്നെയാണു നടത്തിയിരുന്നതു്.
ബ്രിട്ടീഷ് പാഠശാലകൾ ഭാരതത്തിൽ തുടങ്ങുന്നതിനു് മുമ്പും വിദ്യാസമ്പന്നരായവർ ധാരാളം ഉണ്ടായിരിന്നു, എല്ലാ സമുദായങ്ങളിലും, പ്രത്യേകിച്ചും തെക്കൻ സംസ്ഥാനങ്ങളിലെ
ഈഴവരിൽ. അതുണ്ടായതെങ്ങനെ? ചിലർ വാദിക്കുന്നതു് ഈഴവർ
ബുദ്ധമതക്കാരായിരുന്നതിനാൽ ബുദ്ധമതത്തിൽ നിന്നും പഠിച്ചതാണെന്നാണു്. എന്നാൽ ഈഴവരിൽ ബുദ്ധന്‍റെ അനുയായികൾ ഉണ്ടെങ്കിൽ തന്നെ അതു വളരെ കുറച്ചു മാത്രമേ കാണാൻ സാദ്ധ്യതയുള്ളൂ എന്നുള്ളതു മുകളിൽ വിവരിച്ചിട്ടുണ്ടല്ലോ? തന്നെയുമല്ല ബുദ്ധാനുയായികൾ കൂടുതലായും പാലിഭാഷയാണു് ഉപയോഗിച്ചിരുന്നതെന്നാണു കാണുന്നതും. അപ്പോൾ പുരാതന ദ്രാവിഡഭാഷയിൽ
നിന്നും ഉടലെടുത്ത സംസ്കൃതം ദ്രാവിഡരുടെ തന്നെ ഒരു
ഭാഗമായ തെക്കൻ ഭാരതത്തിലെ ഈഴവരും പഠിച്ചതാകയില്ലേ?
അതിനല്ലേ സാദ്ധ്യത കൂടുതൽ. തന്നെയുമല്ല ഈഴത്തു നാട്ടിൽ
നിന്നും വന്ന ഈഴവർ
സംസ്കൃതവും അവിടെ നിന്നും
കൊണ്ടു വന്നു എന്നാണോ?
ഇതു വിശ്വാസയോഗ്യമായി തോന്നുന്നില്ല.
മനുഷ്യരുടെ
ജോലിചെയ്യാനുള്ള അഭിരുചിയും കഴിവും
അടിസ്ഥാനമാക്കി തരം തിരിച്ചിരുന്ന വർണ്ണത്തെ (സത്വ, രജസ്സ്, തമസ്സ് എന്ന ഗുണങ്ങൾക്കു കൊടുത്തിട്ടുള്ള വർണ്ണത്തെ
അടിസ്ഥാനപ്പെടുത്തി) അവർ ചെയ്യുന്ന ജോലിയേയും കണക്കിലെടുത്തു
നിച്ഛയിക്കപ്പെടേണ്ട വർണ്ണത്തെ “Caste” അയി കണക്കാക്കി. “Caste” എന്നാൽ ബ്രിട്ടീഷുകാരനു
“വർഗ്ഗം” എന്നാണെന്നുള്ളതും ഓർക്കുക. അങ്ങനെ ഒരു കർമ്മവിഭജനോപകരണത്തെ തെറ്റായി വ്യാഖ്യാനിച്ചു്
മനുഷ്യരെ വിഘടിപ്പിച്ചു നിറുത്താനുള്ള ഉപാധിയാക്കി.
ഭാരതത്തിന്‍റെ ആത്മീയത വെറും മതങ്ങളായി കണക്കാക്കിയതിനു ശേഷം
അതിനെ വെറും അന്ധവിശ്വാസങ്ങൾ മാത്രം അടങ്ങിയവയാണെന്നും, (5)
അവ ഏതെങ്കിലും ഒരു ആരാധനാമൂർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർ
പ്രചരിപ്പിച്ചു.
(ബ്രഹ്മവിദ്യയിൽ
വിശ്വാസങ്ങൾക്കു് കാര്യമായ് പ്രാധാന്യം കല്പിച്ചിട്ടില്ലാ എന്നു പോലും
അറിവില്ലാത്തവരാണിതു പ്രചരിപ്പിക്കുന്നതു് എന്നതിനു മറ്റു തെളിവിനാവശ്യം ഇല്ലല്ലോ?
അപ്പോൾ അവരുടെ നിഗമനങ്ങൾ ശരിയാവുക വളരെ
വിരളവും ആയിരിക്കും.) ഇങ്ങനെയുള്ള പ്രചരണങ്ങളിൽക്കൂടി ഭാരതീയർ യാതൊരു വിധമായ സന്മാർഗ്ഗ ബോധവും ഇല്ലാത്തവരാണെന്നും
വരുത്തിത്തീർക്കുവാനും ശ്രമിച്ചു.(6)
ഭാരതത്തിന്‍റെ ആത്മീയത; സനാതനമായ ധർമ്മങ്ങൾ അടങ്ങിയ “ബ്രഹ്മവിദ്യ” വെറും
മതതത്വമോ വിശ്വാസമോ അല്ല. ഇതിൽ ആരെ വേണമെങ്കിലും ആരാധിക്കാം, ആരേയും (ഒരുത്തരേയും) ആരാധിക്കാതെയും
ഇരിക്കാം. അതാണു ഭാരതത്തിന്‍റെ ആത്മീയതയുടെ മാഹാത്മ്യം.
ഭാരതത്തിന്‍റെ ആത്മീയതയെ വളച്ചൊടിച്ചു
തൻകാര്യസാദ്ധ്യം നേടാൻ പലരും
ശ്രമിച്ചിട്ടുണ്ടു്.
അതു് ആ ആത്മീയതയുടെ കുറ്റമല്ല. ഭാരതീയരായ ചിലർ ഇതിനെ തങ്ങളുടെ മേൽക്കോയ്മ കെട്ടിപ്പടുക്കാൻ ഉപയോഗിച്ചു. അതിലൂടെ ചില വിഭാഗങ്ങളെ അടിച്ചമർത്തി. മറ്റുചിലർ (വിദേശികൾ) ആ ആത്മീയതയെ മതങ്ങൾ ആക്കിയതും അതിന്‍റെ പേർ “ഹിന്ദുമതം” “ജൈനമതം” “ബുദ്ധമതം” തുടങ്ങിയവ ആണെന്നും സ്ഥാപിച്ചെടുത്തതും അവരുടെ തൻകാര്യസാദ്ധ്യത്തിനു വേണ്ടി നമ്മേ അടിച്ചമർത്താൻ ആയിരിന്നു. ഇങ്ങനെ ചെയ്തതു് അവരുടെ കുറ്റവും ആണു്. അതു ചെയ്തതിനു പിന്നിൽ പുറത്തുള്ളവരും അകത്തുള്ളവരും ഉണ്ടായിരിന്നു, പ്രത്യേകിച്ചും ഭരണം കയ്യടക്കിയിരുന്ന ബ്രിട്ടീഷുകാർ.
ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ജനസംഖ്യാകണക്കാക്കലുകൾ ഇതിനായി അവർ ഉപയോഗിച്ചു. ഭാരതത്തിലെ ജനങ്ങളെ ബ്രിട്ടീഷുകാരുടെ ഭരണനീയന്ത്രണത്തിനു വേണ്ടി തരം തിരിച്ചു പലതട്ടുകളിലായി നിറുത്തുന്നതിനുള്ള ഒരു അവസരം ഒരുക്കുകയായിരിന്നു അവരുടെ പ്രധാനലക്ഷ്യം. അവർ അതു വളരെ പ്രഗത്ഭമായിത്തന്നെ ചെയ്യുകയും ചെയ്തതു്.(7)
ഈ
പ്രവർത്തനങ്ങൾ ജനങ്ങളുടെയിടയിൽ കൂടുതലായ ആഗ്രഹങ്ങളും അഭിലാഷങ്ങളും വളർത്തി. കൂടുതൽ സാമ്പത്തികവും സാമുദായികവും ആയ നേട്ടങ്ങൾ ഉണ്ടാക്കുവാൻ എല്ല വിഭാഗങ്ങളും ശ്രമിച്ചു. സ്വാഭാവികമായും ഭരണക്കാരുടെ ഒത്താശക്കാരും, സഹായികളും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കി. ഇവിടെ ഏറ്റവും കൂടുതൽ അവസരങ്ങൾ കിട്ടിയതു് ഭരണകാര്യങ്ങളിൽ ഭരണക്കാർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തവർക്കു തന്നെയായിരിന്നു. അവരെ കൂടെ നിറുത്തേണ്ടതു് പാച്ഛാത്യരുടെ ആവശ്യവും ആയിരിന്നു. കൂടാതെ വിദേശികളുടെ ആവശ്യാനുസരണം തെറ്റായ വിവരങ്ങളും ഈ സഹായികളിൽ ചിലരെങ്കിലും കൊടുത്തിരിക്കാൻ സാദ്ധ്യതയുണ്ട്. ഈ വിവരങ്ങൾ തങ്ങൾക്ക് യാതൊരുവിധമായ അറിവും ഇല്ലാത്ത ഒരു ജനസമൂഹത്തെ വളരെ തെറ്റായരീതിയിൽ മനസ്സിലാക്കാനും അവരുടെ വിശകലനം സത്യവിരുദ്ധമാകാനും വളരെയേറെ സാദ്ധ്യതയുണ്ടായി.(8) ഇതിനു തെളിവുകൾ ജനസംഖ്യാ റിപ്പോർട്ടുകളിൽ കാണുന്നും ഉണ്ടു്.(9)
രചനനയും പകർപ്പാവകാശവും ഉദയഭാനു പണിക്കർ
Bibliography
1. “Collected Writings Volume III”, by Dharampal, Page
71.
2. “Collected Writings Volume III”, by Dharampal, Page 20, 69, 70.
3.
“Collected
Writings Volume III”, by Dharampal, Page 20.
4. “Collected Writings Volume III”, by Dharampal, Page 54, 55.
5. “The Indian caste system and the
British”, by Kevin Hobson, Page 4.
6. “Castes of Mind”, by Nicholas B Dirks Chapter 7 Page 136.
7.
“The Indian caste system and the British” by Kevin
Hobson Page 5.
8. “The Indian caste system and the British” by Kevin Hobson, Page 6,
7.
9. “The Indian caste system and the British” by Kevin Hobson, Page 7.
@X@X
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ