മതങ്ങളായി തരംതിരിച്ച
പ്രക്രിയയുടെ ഭാഗമായി ഒരുകലത്തു് “ഷന്നാർ” അഥവാ “ചാന്നാർ” എന്ന വിഭാഗത്തേയും ഒരു മതമായിത്തന്നെ
വിദേശികൾ ചിത്രീകരിക്കുകയുണ്ടായി. ഈ വിഭാഗം ആര്യന്മാരായിരുന്നില്ലാ
എന്നും, ബ്രഹ്മണരുമായി എതിർപ്പിലായിരുന്നെങ്കിലും പലകാര്യങ്ങൾക്കും
ബ്രാഹ്മണരെ അനുകരിക്കാറുണ്ടായിരിന്നു എന്നും ആണു ബ്രിട്ടീഷുകാരുടെ (പാതിരിമാരുടെ) തമ്മിലുള്ള ആശയവിനിമയ രേഖകളിൽ കാണുന്നതു്. (1) ഈ ചാന്നാർ വിഭാഗത്തെ കൂടുതലായും ദുഃർമൂർത്തികളെ ആരാധിക്കുന്നവരായിട്ടാണു്
അവർ ചിത്രീകരിച്ചിരിക്കുന്നതു്. (2) ഗുരുദേവൻ ദുഃർമൂർത്തികളെ
മാറ്റി സദ്ദേവതകളുടെ പ്രതിഷ്ട നടത്തിയതു് ഇവിടെ സ്മരണീയം തന്നെ. ഇവർ പൂജാരികളോ എഴുതപ്പെട്ട ആചാരമര്യാദകളോ ദിവ്യമായ കീഴ്വഴക്കങ്ങളോ ഇല്ലാത്ത ഒരു
വിഭാഗമാണെന്നും ആദ്യകാല എതിർപ്പിനു ശേഷം ഇവരെ മതത്തിൽ ചേർക്കാൻ വളരെ എളുപ്പമായിത്തീർന്നു
എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ടു്,
അതും കൂട്ടത്തോടെതന്നെ ചേർക്കാമെന്നും എഴുതിക്കാണുന്നു.
(3) ഈ മതത്തെ “ചോൻ” മതം എന്നും വിശേഷിപ്പിച്ചിരുന്നതായും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ടു്.
ഇതോടൊപ്പം തന്നെ മറ്റും
ചില സംഭവവികാസങ്ങൾ നടക്കുന്നുണ്ടായിരിന്നു. 1799ൽ “വില്ല്യം ജോൺസ്സ്” തന്‍റെ പണ്ഡിത-സുഹൃത്തുക്കൾക്കെഴുതിയ ഒരു കത്തിൽ സംസ്കൃതഭാഷയെ വളരെയേറെ പുകഴ്ത്തി
എഴുതുകയുണ്ടായി. (4) ഇക്കാരണത്താൽ സംസ്കൃതം യൂറോപ്പിലുള്ളവരുടെ പ്രേമഭാജനമായി.
പിന്നീട് ഇതിനെ “മാക്സ് മുള്ളർ” പോലെയുള്ളവരും വളരെ അഭിമാനകരമായ
ഒന്നായി ചൂണ്ടിക്കാട്ടുന്നുണ്ട്. (5) പലരും ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി ഭാരതത്തെ ഇങ്ങനെ പ്രകീർത്തിച്ചു
എങ്കിലും, അവർക്കു വേണ്ട അറിവു ലഭിച്ചു കഴിഞ്ഞപ്പോൾ, (ഇതിനുള്ളിലെ നിധിയുടെ അളവറിഞ്ഞു കഴിഞ്ഞപ്പോൾ) സാവധാനം
ഇതിനെ അവരുടേതാക്കി മാറ്റുവാനുള്ള ശ്രമം തുടങ്ങി. അതിനു കാരണവും ഉണ്ടായിരിന്നു.
(6)
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടുകൂടി യൂറോപ്പിലേ മതങ്ങളുടെ പ്രചാരം കുറഞ്ഞു വന്നു. അതിനാൽ ഒരു പുതു ഉണർവുണ്ടാക്കാൻ ഈ ഭാഷയും ആത്മീയതത്വങ്ങളും തങ്ങളുടെ ഭാഷയിലേക്കു ലയിപ്പിച്ചു് ഉപയോഗിക്കാൻ ചില മത പണ്ഡിതന്മാർ തീരുമാനിച്ചു. ആയതിലേക്കയി ഒരു മുന്നോടി പ്രവർത്തനമായി “ആര്യ”ന്മാരാണു് ലോക സസ്കാരങ്ങളുടെയെല്ലാം മുന്നണി പ്രവർത്തകർ എന്നു വരുത്തുവാൻ ശ്രമങ്ങൾ നടന്നു. (7)
അന്യസംസ്കാരങ്ങളിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അപഹരിച്ചു് സ്വന്തം മതത്തെ പുഷ്ടിപ്പെടുത്തുക എന്നതു് അന്നും ഇന്നും മതനേതാക്കൾ ചെയ്യുന്നും ചെയ്യിക്കുന്നും ഉണ്ടു്. അതിനുള്ള ഉദാഹരണങ്ങൾ അനവധി ചരിത്രത്തിൽ കാണാം. ഗീതോപദേശത്തിലെ ശ്രീകൃഷ്ണനെയും ഗീതയെത്തന്നെയും അപഹരിക്കുന്നു. അതേപോലെ തന്നെ ഈശാവാസ്യോപനിഷത്തിനെയും അപഹരിച്ചു. രാമസേതുവിനെ Adam’s Bridge
ആക്കിമാറ്റി. ഇപ്പോളീതാ വിഷുവിനെയും അപഹരിക്കുന്നു. ആദ്യകാലത്തു് സോക്രട്ടീസിന്‍റെ രക്തസാക്ഷിത്ത്വം അപഹരിച്ചാണു് ക്രിസ്തുവിനെ കുരിശ്ശിലേറ്റിയ കഥ ശ്രിഷ്ടിച്ചതെന്നു് ചില ക്രിസ്ത്യാനികളായ ക്രിസ്തുമതപണ്ഡിതർതന്നെ എഴുതിയിട്ടുണ്ട്. (8)
ആ അപഹരണപ്രക്രിയയുടെ ഭാഗമായിട്ടാണു് ഭാരതത്തിന്‍റെ ഭാഷയായ സംസ്കൃതത്തിലെ “ശ്രേഷ്ടൻ” അല്ലെങ്കിൽ “പൂജ്യൻ” ഇന്നു സൂചിപ്പിക്കുന്ന “ആര്യൻ” എന്ന വാക്കു് അപഹരിച്ചു് ആ പേരിലുള്ള ഒരു മനുഷ്യ വർഗ്ഗത്തെ (Race) സൃഷ്ടിച്ചതു്. അതോടൊപ്പം സംസ്കൃതഭാഷയെത്തന്നെ അപഹരിച്ചു. ജർമ്മനിയുടെ പൈതൃകത്തെ ഉയർത്തിക്കാട്ടനുള്ള ഒരു ഉപാധിയായിരിന്നു ഇതെങ്കിലും അധികം താമസിയാതെ ജർമ്മനിയെന്നതിനെ മാറ്റി “യൂറോപ്പെ”ന്നാക്കി. മറ്റുള്ള രാജ്യങ്ങളുടെ പരാതി ഉണ്ടാകാതെ ഇരിക്കാനായിരിക്കണം ഇതു്. ആദ്യകാലത്തു് ഭാരതത്തിൽ നിന്നും അങ്ങോട്ടു (ജർമ്മനിയിലേക്കു) പോയി എന്നു രേഖപ്പെടുത്തിയിരുന്ന “ആര്യ”ന്മാരും ഭാഷയും സംസ്കാരവും തിരിച്ചു, അവിടെനിന്നും ഇങ്ങോട്ടെന്നാക്കി.(9)
ഭാരതത്തിലെ “ബ്രാഹ്മണർ” യൂറോപ്പിൽ നിന്നും വന്ന ആ “അര്യൻ” “സ്രേഷ്ടവംശ”ക്കാരാണെന്നും അവർ ഇങ്ങോട്ടു വന്നപ്പോൾ കൊണ്ടുവന്ന ഭാഷയാണു് സംസ്കൃതമെന്നും, ആ ഭാഷയിലൂടെ വന്ന സംസ്കാരമാണു ഭാരതത്തിന്‍റെതെന്നും, ആ സംസ്കാരം സംസ്കൃതം എന്ന ആ ഭാഷയുടെ ഉപയോഗത്താൽ ഉണ്ടായതാണെന്നും കാട്ടിയാണിതിനു വഴിയൊരുക്കിയതും. എന്നാലും ഭാരതത്തിലേക്കു വന്ന “ആര്യ”ന്മാർക്കു് ഇവിടെ എത്തിയതിനുശേഷം ഭാരതത്തിൽ ഉണ്ടായിരുന്ന കറുത്തവരോടു വിവാഹത്തിലും മറ്റും ഏർപ്പെട്ടു് ചില മങ്ങൽ ഏർപ്പെട്ടതിനാൽ
അവർ യൂറോപ്പിൽ ഉള്ള “ആര്യന്മാ”രോളം “ശ്രേഷ്ടർ” അല്ലാ എന്നും, അവർ ബഹുദൈവ വിസ്വാസികൾ ആയി മാറിയെന്നും പ്രചരിപ്പിച്ചു. കൂടാതെ മണലാരണ്യത്തിൽ ജനിച്ചു എന്നു പറയപ്പെട്ടിരുന്ന ജീസ്സസ്സ് “ആര്യനും” ആക്കപ്പെട്ടു, യൂറോപ്പിലെ “ആര്യന്മാർ” ഏക ദൈവ വിസശ്വാസികളും ആയി. (10)
പതിനെട്ടാം നൂട്ടാണ്ടിന്‍റെ രണ്ടാം പകുതിയിൽ ഗീതയുടെ തർജ്ജിമയോടുകൂടി ബൈബിളിൽ നിന്നു വ്യത്യസ്ഥവും വളരെ ഉന്നതവും എന്നാൽ പുരാതനവും ആയ ഒരു സംസ്കാരം ഭാരതത്തിൽ ഉണ്ടായിരിന്നു എന്നും അപ്പോഴും ഉണ്ടെന്നും ഉള്ള അറിവും അവർക്കുണ്ടായി. ആ സംസ്കാരത്തിന്‍റെയും ഉടമകൾ അവർ തന്നെയാണെന്നു സ്ഥാപിച്ചു് “ആര്യ”നേയും
“ക്രിസ്ത്യാ”നിയേയും അവർ സംയോജിപ്പിച്ചു. അതിനായി ഭാരതസംസ്കാരത്തിലെ “ആര്യനെ” അവർ “ഇൻഡൊ-ജർമ്മ”നും തുടർന്നു് “ഇൻഡൊ-യൂറോപ്പ്യനും” “കൊക്കേഷ്യനും” ആക്കി. അതോടൊപ്പം തന്നെ അവർ നമ്മുടെ ആദി സംസ്കാരത്തിൽ നിന്നും, അപഹരിക്കപ്പെടാതെ ഇരുന്നതിനെയെല്ലാം (അപഹരിക്കാതെയിരുന്നതു് അവർക്കതിന്‍റെ പൊരുളും ഉപയോഗവും പ്രാധാന്യവും മനസ്സിലാകാഞ്ഞതിനാൽ ആയിരിന്നു. മൻസ്സിലായിക്കഴിഞ്ഞപ്പോൾ അവയും അപഹരിക്കുന്നുണ്ടു്. അതിന്നും അനുസ്യൂതം തുടരുന്നതും കാണാം.) “അന്ധവിശ്വാസ”വും “ബാലിശ”വും ആയി ചിത്രീകരിച്ചു. ഉന്നതമായതെല്ലാം “ആര്യന്മാർ” കൊണ്ടുവന്നതെന്നും ചിത്രീകരിച്ചു. അതോടൊപ്പം ഭാരതത്തിൽ അതിനു മുമ്പുണ്ടായിരുന്നവർ കറുത്ത വർഗ്ഗക്കാരാണെന്നും അവർ പ്രചരിപ്പിച്ചു. (11) ഈ “കറമ്പർ” ബൈബിളിലെ നോഹയുടെ മക്കളിൽ ഒരാളും കറുത്തവനുമായ ഹാമിന്‍റെ സന്താനപരമ്പരയിൽ ഉൾപ്പെട്ട ശപിക്കപ്പെട്ടവരാണെന്നും പ്രചരിപ്പിച്ചു. (12) എന്നാൽ “ആര്യന്മാർ” കൊണ്ടുവന്നതെല്ലാം തന്നെ കറുത്തതൊലിയുള്ളവർ എഴുതിയ ഗ്രന്ധങ്ങളിൽ ആണുള്ളതാണെന്ന സത്യം മറയ്ക്കാൻ സാധിച്ചും ഇല്ല. എങ്കിലും വർണ്ണം കർമ്മത്തിലും കഴിവിലും അധിഷ്ടിതമാണെന്ന ഉപനിഷത്ത് വാക്ക്യത്തിന്‍റെ ശരിയായ അർത്ഥം മറച്ചു്; അതു് ജന്മത്തിൽ അധിഷ്ടിതമെന്നു് തെറ്റായ വ്യാഖ്യാനത്തിലൂടെ സ്ഥാപിച്ചു് സാധാരണ ജനത്തെ വഴിതെറ്റിച്ചു. ഇതിനു് ഭാരതത്തിൽ നിന്നുതന്നെ അവർക്കു സഹായികളും ഉണ്ടായി. ഇങ്ങനെ സ്വകാര്യലാഭത്തിനായി യൂറോപ്പ്യന്മാരുമായി കൂടിയവർക്കു പല നേട്ടങ്ങളും ഉണ്ടാകുകയും ചെയ്തു. (13)
കൂടാതെ
വ്യക്തിഗതമായ തൊഴിലിനെ അടിസ്ഥാനപ്പേടുത്തി തിരിച്ചറിവിനായി ഒപയോഗിക്കപ്പെട്ടിരുന്ന
സംജ്ഞയെ ജന്മനാലുള്ളതെന്നു് വ്യാഖാനിച്ചു് അതിനെയും അടിച്ചമർത്താനുള്ള ഒരു ഉപാധിയാക്കി.
സംസ്കൃതം യൂറോപ്പിൽ നിന്നും ആദ്യം വന്ന “ആര്യ”ന്മാർ കൊണ്ടുവന്നതായിരിന്നു എങ്കിൽ എന്തുകൊണ്ടു രണ്ടാമതുവന്ന “ആര്യന്മാർ”ക്കു് ആ ഭാഷ അറിയാതെപോയി? അങ്ങനെ അറിയാതെ പോയി എങ്കിൽ സംസ്കൃതം ആര്യന്മാരുടെ ഭാഷയെന്നോ അവർ കൊണ്ടുവന്നു എന്നോ പറയുന്നതിൽ എന്തു യുക്തിയാണുള്ളതു്?
ഇതോടൊപ്പം “ഇൻഡോ-ആര്യൻ” ഭാഷകളും “ഹീബ്രൂ” ഭാഷ(കളും) എന്ന ഒരു സിദ്ധാന്തവും നിർമ്മിച്ചു. അങ്ങനെ ഭാരതത്തിൽ ജന്മം കൊണ്ട സംസ്കൃതഭാഷയെ വിദേശിയാക്കി. എന്നാൽ സംസ്കൃതം ഭാരതത്തിൽ തന്നെ ഉണ്ടായതാണെന്നും അതിന്‍റെയും
ഉറവിടം മറ്റെല്ലാ ഭാരതീയഭാഷകളുടെയും മുതുമുത്തശ്ശിയായ പുരാതന ദ്രാവിഡ ഭാഷതന്നെയാണെന്നും ചിലഭാഷാ പണ്ഡിതന്മാരെങ്കിലും ഇപ്പോൾ പറഞ്ഞു തുടങ്ങി. നമ്മുടെ സ്വന്തം ആരാദ്ധ്യപുരുഷനായ ശ്രീ ചട്ടമ്പിസ്വാമികളാണീ സത്യം ആദ്യമായി, ഏതാണ്ട് നൂറിൽപ്പരം വർഷങ്ങൾക്കു മുമ്പുതന്നെ പറഞ്ഞതു്. എന്നാൽ അന്നു് ആരും അതിനെ അംഗീകരിച്ചില്ല, ഇന്നും അംഗീകരിക്കുന്നും ഇല്ല. ശ്രീ ചട്ടമ്പിസ്വാമികളുടെ “ആദിഭാഷ” എന്ന കൃതിയിൽ ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ടു്. (14) ശ്രീ
ചട്ടമ്പി സ്വാമികളെപ്പോലെ തന്നെ ഭാരതത്തിന്‍റെ മറ്റൊരു പ്രമുഖനായ ആത്മീയഗുരുവായ അരുബിന്ദോയും (അരവിന്ദോ) തന്‍റെ “ഭാരതത്തിന്‍റെ പുനർജന്മം” എന്ന കൃതിയിൽ പുരാതന തമിഴ്ഭാഷയും (ദ്രാവിഡഭാഷയും) സസ്കൃതവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്. (15)
ദൈവത്തിൽ നിന്നും ക്രൈസ്തവർക്കു ലഭിച്ചു എന്നവകാശപ്പെടുന്ന പ്രത്യേകമായ അനുഗ്രഹങ്ങളാൽ എല്ലവരിലും മുന്തിയ ജനവർഗ്ഗമായി (വിഭാഗമായി) അവർ സ്വയം പ്രഖ്യാപിച്ചു. “ആര്യൻ” എന്ന വർഗ്ഗവും “ക്രിസ്തുമതം” എന്ന മതവും ചേർന്ന ഒരു അനുഗ്രഹീത ജനവിഭാഗമായി അവർ സ്വയം അവരോധിച്ചു. ചുരുക്കത്തിൽ മണലാരണ്ണ്യത്തിൽ ജനിച്ചു എന്നവകാശപ്പെടുന്ന കൃസ്തുവിനേയും “ആര്യൻ” ആക്കി. (16)
സംസ്കൃതവുമായി ബന്ധപ്പെട്ടതിനു ശേഷം യൂറോപ്പ്യൻ സമൂഹ്യജീവിതം, ചരിത്രത്തിൽ
നിന്നും ഐതീഹ്യങ്ങളിലൂടെയും മതത്തിലൂടെയും
കടന്നു് ഒരു വർഗ്ഗീയ പരിവേഷം അണിഞ്ഞു. രണ്ടാം ലോകയുദ്ധത്തിനു ഇന്ധനം ഏകി, വഴിതെളിച്ചതും ഈ “ആര്യൻ” “വർഗ്ഗ” കഥയാണെല്ലോ? ഫ്രാൻസുകാർക്കും, ആംഗലേയർക്കും മറ്റും പൈതൃകമായി ചിലതെല്ലാം പറയാനുണ്ടായിരിന്നു
എങ്കിലും ജർമ്മനിക്കു പറയത്തക്കതായി ഒന്നും അക്കാലത്തു് ഇല്ലായിരിന്നു. (17)
ഇങ്ങനെ എളുപ്പത്തിൽ ഒരു ഉന്നതമായ സസ്ക്കാരത്തിനുടമകളായ “ആര്യന്മാർ” ഭാരതത്തിൽ വന്നു് ഭാരതത്തിലെ കറുത്ത വർഗ്ഗക്കാരെ സാംസ്കാരികമായി കീഴടക്കി എന്നും സ്ഥാപിച്ചെടുത്തു. അങ്ങനെ വന്നവരിൽ പ്രധാനികളായിരിന്നു “ബ്രാഹ്മണർ” എന്നും വരുത്തി. കറുത്തവരുമായി ബന്ധപ്പെട്ടതിനാൽ അല്പം മാറ്റു കുറഞ്ഞതായും രേഖപ്പെടുത്തി. ഈ കഥയിലെ ഭാരതീയ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുവാൻ സാദ്ധ്യതയുണ്ടായിരുന്ന ചിലർ ഇതിനു കൂട്ടുനിന്നു എങ്കിൽ അവരെ പൂർണ്ണമായും കുറ്റം പറയുവാൻ പറ്റുമോ എന്നതിനു സംശയം ഉണ്ട്. ഒന്നാലോചിച്ചു നോക്കൂ, നാം അവരുടെ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരിന്നു?
മുമ്പു സൂചിപ്പിച്ച വിവരശേഖരണത്തിനു്, കൂടുതലും വിവരങ്ങൾ സർക്കാരിനു നേരിട്ടു ലഭിച്ചതു് വിദ്യാഭ്യാസവും
അധികാരവും ഉള്ളവരിൽ നിന്നും ആയിരിന്നു. മനുഷ്യസഹജമായ പക്ഷപാതം
അവരുടെ അഭിപ്രായ പ്രകടനങ്ങളിൽ ഉണ്ടായിരുന്നിരിക്കണം. അപ്പോൾ ഭരണ സൗകര്യങ്ങൾക്കായി ഉണ്ടാക്കിയ നീയമങ്ങൾ പലതും അവർക്കു പ്രയോജനപ്രദമായി ശൃഷ്ടിക്കുക സഹജമാണു്. കാരണം പാശ്ചാത്യർക്കു് തുടർന്നും അവരെ ആവശ്യം ആയിരിന്നു.
മറ്റുള്ളവർക്കു് ഇക്കൂട്ടരുമായി വിരോധം ഉണ്ടാകുക എന്നതു് സഹജം തന്നെ. അങ്ങനെ സാമൂഹ്യമായ ഭരണസവിധാനത്തിന്‍റെ ഭാഗമായിരിന്ന ജാതിയും വർണ്ണവും സമൂഹത്തെ വിഭജിക്കാനുള്ള ഒരു ഉപകരണമായി മറ്റപ്പെട്ടു. വിദേശികൾക്കു് ഭരണകാര്യങ്ങളിൽ സഹായികളായിത്തീർന്നവർക്കു് ജാതിയുടെയും വർണ്ണത്തിന്‍റെയുംപേരിൽ വിവേചനത്തെ
സാധൂകരിക്കുന്നതിനുള്ള നീയമപരമായ ഒരു മറകൂടി വിദേശികളുടെ (ബ്രിട്ടീഷുകാരുടെ) ഭരണം ഉണ്ടാക്കിക്കൊടുത്തു. (18)
ബ്രിട്ടീഷ് ഭരണകാലത്തു് തീണ്ടൽ, തൊടീൽ, പഠിക്കാൻ അനുവാദം ഇല്ലായ്മ, ഇങ്ങനെ പലതും ഉണ്ടായിരുന്നാതായി
നമുക്കറിയാം. എന്നാൽ അതിനു
മുമ്പുള്ള സ്ഥിതി ശരിക്കും എന്തായിരിന്നു? ഇവ മുഴുവനും ശരിയാണോ? പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാമായിരിന്നു, എന്നാൽ
പ്രത്യേകം ഇരിക്കണം എന്നതായിരിന്നു നിബന്ധന എന്നു വായിച്ചിട്ടുണ്ടു്. അപ്പോൾ ബ്രിട്ടീഷുകാർ തുടങ്ങിയ പാഠശാലകളിൽ എല്ലാവർക്കും ഒരുപോലെ പഠിക്കാമായിരിന്നു.
അതിനെ ഉപയോഗപ്പടുത്തി പലരും പഠിച്ചു. ഈ വിദ്യാഭാസസ്ഥാപനങ്ങൾ തന്നെ ഭാരതത്തിൽ
ഉണ്ടായിരിന്ന വിദ്യാഭ്യാസത്തെ തകർക്കാനും ഒരു മറയോടുകൂടി മതത്തിൽ ആളു ചേർക്കാനുള്ള
ഉപാധിയായിരിന്നു എന്നു ആ വിദ്യഭ്യാസ സമ്പ്രദായം തുടങ്ങാൻ പ്രധാന കാരണക്കാരനായിരുന്ന
“തോമസ്സ് മക്കാളേ” തന്നെ സമ്മതിച്ചിട്ടുള്ളതാണല്ലോ? മക്കാളേ തന്‍റെ പിതാവിനെഴുതിയ കത്തിൽ ഇക്കാര്യം വളരെ വ്യക്തമായിത്തന്നെ
പറയുന്നുണ്ടു്.(19)
കൂടാതെ ജി.ഡി. റ്റ്രെവലിൻ എഴുതിയ, “മക്കാളെ പ്രഭുവിന്‍റെ ജീവിതം” എന്ന മക്കാളെയുടെ ജീവചരിത്രഗ്രന്ധത്തിൽ
ഇപ്രകാരവും എഴുതിക്കാണുന്നു. “ഒരു പുതിയ ഇൻന്ത്യ 1835 ൽ ജനിച്ചു. അലക്സാണ്ടറും പാച്ഛാത്യരായ മതപ്രചരണക്കാരും ശ്രമിച്ചു പരാജയപ്പെട്ട കാര്യം മക്കാളെയുടെ
വിദ്യാഭ്യാസ പരിപാടിയിൽക്കൂടി അനായാസം സാധിച്ചെടുത്തു. ഭാരതത്തിന്‍റെ അതിപുരാതനമായ സംസ്കാരത്തിന്‍റെ അടിത്തറ ഇളകിയാടാൻ തുടങ്ങി. അതിന്‍റെ ശക്തമായ തൂണുകൾ ഒന്നൊന്നായി
തകർന്നു വീണുകൊണ്ടിരിന്നു.”(20)
പതിനെട്ടാം
നൂട്ടാണ്ടിൽ “സ്ഥിതിവിവരണം” എന്ന വിഷയം സംജാതമാകയും അതു മൂടുറപ്പിക്കാൻ തുടങ്ങുകയും
ചെയ്യുന്ന അവസരത്തിൽ, “സ്ഥിതിവിവരണ സംഘടന”കളുടെ തുടർച്ചയായ നിർബന്ധമായ പ്രേരണകാരണം ജനസംഖ്യ നിർണ്ണയിക്കാൻ കണക്കെടുക്കുകയുണ്ടായി. ഇയതിനായി ഉപയോഗിച്ച
ചോദ്യാവലിയിൽ ബ്രിട്ടീഷുകർ
ഐർലൻഡിൽ മതത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ
ചോദിക്കുകയും ബ്രിട്ടനിൽ ചോദിക്കാതെ ഇരിക്കയും ചെയ്തു.
ഈ നയം
ബ്രിട്ടീഷുകർ ഭാരതത്തിലെക്കും
വ്യാപിപ്പിച്ചു. ഭാരതവും ഐർലൻഡും കോളനികൾ ആയിരുന്നല്ലോ?(21)
കോളനികളിലെ ജനങ്ങളെ ഭിന്നിപ്പിക്കേണ്ടതു്
അവരുടെ ആവശ്യം ആയിരിന്നു. നമ്മുടെ ആത്മീയതയെ മതങ്ങളായി തിരിക്കുന്നതും ഈ ഭിന്നിപ്പിക്കലിനു
ഉപകാരപ്രദമായിരിന്നു. നമ്മുടെ ആത്മീയത മതങ്ങളാണെന്നു് ഭാരതീയരും കരുതുവാനും,
അങ്ങനെ മതങ്ങളായി ജനങ്ങളെ
വിഭജിക്കുവാനുമുള്ള പ്രധാനമായ ഒരു ഉപകരണമായി ജനസംഖ്യാനിർണ്ണയം മാറുകയും ചെയ്തു. ഭാരതത്തിൽ മതപരമായുള്ള ചോദ്യങ്ങളുടെ കൂട്ടത്തിൽ
ജാതിയെപ്പറ്റിയുള്ള ചോദ്യങ്ങളും ഉൾപ്പെട്ടിരിന്നു.
അങ്ങനെ സിന്ധൂനദീതടത്തിലും അതിനപ്പുറവും
(ഇന്നത്തെ ഭാരതത്തിലുള്ളവർക്കു് ഇപ്പുറം) താമസിക്കുന്നവർ എന്ന അർത്ഥത്തിൽ വിളിച്ചുവന്ന “ഹിന്ദു” എന്ന നാമം ഒരു മതമാക്കപ്പെട്ടു,
കൂടെ വേറേ കുറെ മതങ്ങളും
ഉണ്ടാക്കപ്പെട്ടു. അതോടൊപ്പം തൊഴിലടിസ്ഥാനമായ ഒരു തിരിച്ചറിയൽ നാമം ആയിരുന്നതിനെ ആദ്യം ജാതിയാക്കി; തുടർന്നു് “ജാതി”യെ ആംഗലേയത്തിലെ
“Caste”ഉം ആക്കി. അങ്ങനെ സാമൂഹ്യമായ തരം തിരുവായിരുന്ന
വർണ്ണത്തെയും വ്യക്തിഗതമായ തൊഴിലിനെ
സൂചിപ്പിക്കുന്ന ഒരു തരം തിരിവായിരുന്ന ജാതിയേയും ആത്മീയതയുടെ ഭാഗവും ആക്കി.
ബ്രിട്ടിഷുകാരെ (യൂറോപ്പ്യന്മാരെ) സംബന്ധിച്ചിടത്തോളം
മതപരവുമായി. അതേപോലെ തന്നെ വർണ്ണവും.
സ്ഥിതിവിവരണത്തിനായി
ഉപയോഗിച്ചിരുന്ന ചോദ്യാവലിയിൽ ജനങ്ങളെ
പലതട്ടുകളിലായി തരം തിരിക്കുവാനുപകരിക്കുന്ന വർഗ്ഗം,
ഗോത്രം,
പൗരത്ത്വം,
തുടങ്ങിയ ചോദ്യങ്ങളും അടാങ്ങിയിരിന്നു.(22)
ജനങ്ങളെ പലതട്ടുകളിലായി തരം
തിരിക്കുകമൂലം കൂടുതലായി
നീയന്ത്രിക്കാനുള്ള ഒരു വഴിയും ആയി. ബ്രിട്ടീഷ് ഭരണകൂടം അങ്ങനെ നീയന്ത്രണത്തിനുള്ള ഒരു
ഉപാധിയായി “ജാതി”യെ മാറ്റുകയാണുണ്ടായതു്. ഈ നീയന്ത്രണത്തിനു്
“ജാതി”യെപ്പറ്റി നല്ല അറിവുണ്ടാകണം എന്ന ബ്രിട്ടീഷുകാരന്‍റെ ധാരണയും ഈ തരം തിരിവിനുള്ള പ്രേരണയായി.(23)
എന്നാൽ അവർ ആ അറിവു
നേടുന്നതിനുള്ള ശ്രമത്തിൽ അവരുടെ തെറ്റിദ്ധാരണകളെ ഉപയോഗിച്ചു് ജാതിക്കു്, അവരുടേതായ അർത്ഥങ്ങളും നിർവ്വചനങ്ങളും
നൾകുകയാണൂണ്ടായതു്. ഇതോടൊപ്പം തന്നെ അന്നു
ഭരണം നടത്തിയിരുന്നവരും ഭരണത്തെ നീയന്ത്രിച്ചിരുന്നവരും ആര്യന്മാരാണെന്നും ആയതിനാൽ ഭാരതത്തിൽ അവർ മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്നുള്ള ബ്രിട്ടീഷുകാരുടെ
പ്രചരണവും ഈ തരം തിരുവുകൾക്കുള്ള ആഴം കൂട്ടി. വടക്കൻ ഭാരതത്തിലെ ബ്രാഹ്മണർ തെക്കുള്ളവരെക്കാൾ ശുദ്ധരായ “അര്യന്മാർ” എന്ന ധാരണ ജനങ്ങളിൽ കൂടുതൽ
അകൽച്ചയും ഉണ്ടാക്കി.(24)
രചനനയും പകർപ്പാവകാശവും ഉദയഭാനു പണിക്കർ
Bibliography
1. The Tinnevelly Shanars: A Sketch of their
religion , and their moral condition and characteristics, as a caste; with
special reference to tire facilities and hindrances to the progress of
Christianity amongst them by Robert Caldwell, (Madras: Christian Knowledge
Society’s Press, 1849) Page 58, 59. (ii) Caste of Mind by Nicholas B Dirks,
Page 136.
2. Madras: Christian
Knowledge Society’s Press, 1849 Page 25. (ii)
Caste of Mind by Nicholas B Dirks, Page 138.
3. Madras: Christian
Knowledge Society’s Press, 1849 Page 25. (ii)
Caste of Mind by Nicholas B Dirks, Page 139.
4.
Breaking India - by Rajiv Malhotra, Page 12.
5.
Breaking India - by Rajiv Malhotra, Page 17.
6.
Breaking India - by Rajiv Malhotra, Page 19, 31.
7.
Breaking India - by Rajiv Malhotra, Page 17 – 22.
8.
The
Myth of Persecution, how early Christians invented martyrdom by Candida Moss,
Page 37-39.
9.
Breaking India - by Rajiv Malhotra, Page 39.
10.
Breaking India - by Rajiv Malhotra, Page 24 – 29.
11.
Breaking India - by Rajiv Malhotra, Page 17, 18, 19.
12.
Breaking India - by Rajiv Malhotra, Page 39 – 50.
13.
Breaking India - by Rajiv Malhotra, Page 51 – 60.
14.
Aadibhaasha (ആദിഭാഷ) – by Chattampi Swamikal Page 60-61.
15.
“India’s Rebirth”
by Sri Aurobindo (or Arabindo), Page 149 to 154 on the PDF format. (in some
books the page number may differ.)
16.
Breaking India by Rajiv Malhotra, Page 23.
17. Breaking India by Rajiv
Malhotra, Page 19.
18. Caste of Mind by Nicholas B Dirks, Page 170.
19. “The Destruction of the Indian System of
Education” by Kum. B. Nivedita (Adapted from a speech given under the auspices
of Vivekananda Study Circle, IIT-Madras in Jan 1998.)
20.
Hansford, June 22
and July 1, 1813: Debate on Clause No.13 of the India Charter Bill, titled in
Hansford as ‘Propagation of Christianity in India’. (ii) “Collected Writings
Volume III”, by Dharampal, Page 17.
21.
“The Indian caste system and
the British”, by Kevin Hobson, Page 1.
22.
“The Indian caste system and
the British”, by Kevin Hobson, Page 2.
23. “The Indian caste system and the British”, by Kevin Hobson, Page 3.
24.
“The Indian caste system and
the British”, by Kevin Hobson, Page 4.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ