2015, ഏപ്രിൽ 19, ഞായറാഴ്‌ച

ഗുരുദേവനുമുൻപുള്ള ഭാരതത്തിലെ സാമൂഹ്യസ്ഥിതി – രണ്ടാം ഭാഗം; ധാരണകൾ തെറ്റുന്നു – കാർമേഘങ്ങൾ - പേമാരി.



ചരിത്രാതീതകാലം മുതൽ തന്നെ ചാതുർവർണ്ണ്യം ഭാരതത്തിൽ നില നിന്നിരിന്നു. ന്‍റെ  പഠനങ്ങളിൽ എനിക്കു് മനസ്സിലായതു് ചാതുർവർണ്ണ്യം ഒരു സാമൂഹ്യ-ഭരണ-സവിധാനം ആയിരിന്നു എന്നാണു്. ഏതൊരു സമൂഹത്തിന്‍റെയും സുഗമമായ നിർവ്വഹണത്തിനു് അത്യാവശ്യം വേണ്ട സംവിധാനം ആയിരിന്നു ചാതുവർണ്ണ്യം. ഓരോ വ്യക്തിയുടെയും വ്യക്തിത്വവും കഴിവും അറിവും (അറിവുകേടും) അടിസ്ഥാനപ്പടുത്തി തീരുമാനിക്കേണ്ട കാര്യം. ആദ്യകാലങ്ങളിൽ അങ്ങനെ ആയിരിന്നു താനും.  എന്നാൽ കാലകൃമേണ ജോലിയുടെ ശരിയായ പുരോഗതിക്കും സുഗമമായ നടത്തിപ്പിനുമായി ചില നീയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. കൂടെ ശുചിത്ത്വം കണക്കിലെടുത്തു മറ്റു ചില നീയന്ത്രണങ്ങളും  ഉണ്ടായി എന്നനുമാനിക്കാം. കാലക്രമേണ കൂടുതൽ ചുമതലയും പ്രാധാന്യവും ഉള്ള ജോലികൾ ചെയ്തവർക്കു് കൂടുതൽ ബഹുമാനവും സ്ഥാനമാനങ്ങളും നല്കി. അവരുടെ അഭിമാനവും അഹങ്കാരവും സ്ഥാനമഹിമയും മറ്റും ചേർന്നപ്പോൾ മാനുഷികമൂല്ല്യങ്ങൾക്കു നല്കിയിരുന്ന ധാർമ്മികതയ്ക്കു് സ്ഥാനചലനം ഉണ്ടാകുകയും ചെയ്തു. അതിന്‍റെ  ഫലമായി ഈ സ്ഥാനമാനങ്ങളും സമൂഹത്തിലെ നിലയും വിലയും, ന്‍റെ  സന്താനപരമ്പരകൾക്കും കൂടിള്ളതാനെന്നു് മാതാപിതാക്കളും,  ഇവയെല്ലാം തങ്ങളുടെ ജന്മാവകാശം ആണെന്നു പുതുതലമുറയും കണക്കാക്കി. ശുചിത്ത്വത്തെ അടിസ്ഥാനപ്പെടുത്തി നിലവിൽ വന്ന തൊട്ടുകൂടായ്മയും മറ്റും പുതിയ മാനങ്ങൾ നല്കി അതിനെയും ജന്മാവകാശമായി കണക്കാക്കി. ചില ജോലികൾ ചെയ്യുന്നവർ ഉയർന്നവരെന്നും  മറ്റു ചില ജോലികൾ ചെയ്യുന്നവർ താഴ്ന്നവർ എന്നും ധാരണ  ഉണ്ടായി. അതു് ഉച്ച നീചത്ത്വങ്ങൾക്കും വഴിതെളിച്ചു.  ഇങ്ങനെ നല്ലതിനു വേണ്ടി തുടങ്ങിയ കാര്യങ്ങൾ മനുഷ്യന്‍റെ  അഹംങ്കാരവും ചൂഷണമനോഭാവവും ശുചിത്ത്വം ഇല്ലായ്മയും കാരണം മനുഷ്യനെ അകലങ്ങളിലേക്കു നയിക്കുന്ന വഴികളായി മാറി. ഇതിനെയെല്ലാം അന്ധമായി ആചരിക്കാൻ മനുഷ്യൻ തുടങ്ങി. ചിലർ ഇതിനെ ഉപയോഗിച്ചു തൻകാര്യലാഭവും അധികാരവും സ്ഥാനമാനങ്ങളും സ്വത്തും കയ്യടക്കാൻ ശ്രമിച്ചു. അതിൽ വിജയിക്കയും ചെയ്തു. അതാണു ജാതിസ്പർദ്ധയ്ക്കും  ഉച്ചനീചത്ത്വങ്ങൾക്കും വഴിയൊരുക്കിയതും. ഇതു സമൂഹത്തിൽ അരാചകത്ത്വം വിതറി.

എന്നാൽ മുമ്പു ഞാൻ പറഞ്ഞ വിദേശിയരുടെ തന്നെ അഭിപ്രായം നോക്കിയാൽ ആ വിദേശികൾ  ഭാരതത്തിൽ  വരുമ്പോൾ സ്ഥിതിഗതികൾ അത്ര മോശമായിരുന്നില്ലാ എന്നു കാണുന്നു. അപ്പോൾ ഇതെങ്ങനെ സംഭവിച്ചു?

Caste  എന്ന വാക്കുതന്നെ പോർച്ചുഗീസ്സിൽ നിന്നും വന്നതും വർഗ്ഗത്തെ സൂചിപ്പിക്കുന്നതും ആണു്. പതിനെട്ട് - പത്തൊമ്പതാം നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർ ഈ വാക്കിനെ തികച്ചും വർഗ്ഗം” (Race)  എന്ന അർത്ഥത്തിൽ ആണു് ഉപയോഗിച്ചിരുന്നതു്. ആ അർത്ഥത്തിലാണവർ നമ്മേ കണ്ടതും പല വർഗ്ഗങ്ങളായി. അതു്,  അവരുടെ മതത്തിൽ ആളെടുക്കാൻ  അവർ ഉപയോഗിച്ച  ഒരു പ്രധാന  തന്ത്രവും ആയിരിന്നു. അങ്ങനെ സാമൂഹ്യമായി മനുഷ്യരെ ജോലിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയുവാനായി ഉപയോഗിച്ചിരുന്ന  ജാതിഎന്ന വക്കു്  അതുപയോഗിക്കുമ്പോൾ, (അതു് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയപ്പാൾ)  സ്വപ്നം പോലും കാണാഞ്ഞ  ഒരു  അർത്ഥം ആ വാക്കിനു കല്പിക്കപ്പെട്ടു.

പതിനാറാം നൂറ്റാണ്ടിന്‍റെ  ആദ്യ പകുതിയിൽ ഭാരതം സന്ദർശിച്ച യാത്രികനായ ഡുറാണ്ടെ ബർബോസാ മൂന്നു വർണ്ണങ്ങളെപ്പറ്റി  ന്‍റെ  പുസ്തകത്തിൽ പറയുന്നുണ്ട്, എങ്കിലും ഒരു തരം തിരിവ് എന്നതിൽ കൂടുതലായി ഒന്നും പറയുന്നില്ല. രാജ്യഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും, ക്ഷേത്രങ്ങളിൽ പൂജാതി കാര്യങ്ങൾ ചെയ്യുന്നവരും ഇതിൽ രണ്ടിലും പെടാത്തവരും; ഇങ്ങനെ മൂന്നായിട്ടാണു് അദ്ദേഹം കാണിക്കുന്നതു്. ഓരോവിഭാഗത്തിനും അവരുടേതായ ആചാരമര്യാദകൾ ഉണ്ടെങ്കിലും  ഇതു തികച്ചും തൊഴിൽ അടിസ്ഥാനമാക്കി ഉള്ളതും ആണു്. ഇതിന്‍റെ  ഗുണത്തെപ്പറ്റിയോ ദോഷത്തെപ്പറ്റിയോ ഒന്നും സൂചിപ്പിക്കുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച ജീൻ  ബാപ്റ്റിസ്റ്റേ  റ്റാവെർണീർ എന്ന ഫ്രഞ്ച് വ്യാപരിയും ജാതികളുടെ ആചാരമര്യാദകളെപ്പറ്റിയും എഴുപത്തിരണ്ടു ജാതികളെപ്പറ്റിയും അവയെ നാലു വിഭാഗങ്ങളായി തിരിച്ചിരിന്നു എന്നു പറയുന്നുണ്ടെങ്കിലും ജാതിയെപ്പറ്റി അതിൽ കൂടുതലായി അനുകൂലമായോ പ്രതികൂലമായോ ഒന്നും പറയുന്നില്ല. (1)

അനുകൂലമായും പ്രതികൂലമായും ഒന്നും പറയാത്തതിൽ നിന്നും  ആ സമയത്തും  ഇവ രണ്ടും വിഘടനത്തിനോ  അടിച്ചമർത്തലിനോ  ഉള്ള  ഒരു  ഉപാധിയാക്കി മാറ്റിയിരുന്നില്ല എന്നുവേണം കരുതാൻ.

ചാതുർവർണ്ണ്യത്തിൽ പെടാത്തവർ എന്ന അർത്ഥത്തിലാണു്അവർണ്ണർഎന്ന പദപ്രയോഗം എന്നു് പറഞ്ഞും എഴുതിയും കാണാറുണ്ടു്. എന്നാൽ ചാതൂർവർണ്ണ്യത്തിന്‍റെ  നിർവ്വചനം (അർത്ഥം) അടിസ്ഥാനപ്പെടുത്തി നോക്കിയാൽ വർണ്ണംഇല്ലാത്തവരായി ആരും ജീവിച്ചിരിക്കുക സാദ്ധ്യമല്ല.

കാരണം; നമ്മുടെ ജോലിചെയ്യാനുള്ള  അഭിരുചിയും കഴിവും അറിവും അടിസ്ഥാനമാക്കി തരം തിരിച്ചിരുന്ന വർണ്ണത്തെ (സത്വ, രജസ്സ്, തമസ്സ് എന്ന ഗുണങ്ങൾക്കു കൊടുത്തിട്ടുള്ള നിറങ്ങളെ അടിസ്ഥാനപ്പെടുത്തി അവർ ചെയ്യുന്ന ജോലിയേയും കണക്കിലെടുത്തു) നിച്ഛയിക്കപ്പെടേണ്ടതാണു്.  അപ്പോൾ  വർണ്ണത്തിനു വെളിയിൽ ഒരുവ്യക്തിയും ഉണ്ടാകുക സാദ്ധ്യമല്ല. കാരണം ഈ മൂന്നു ഗുണങ്ങൾ എല്ലാ ജീവികളിലും ഉള്ളതാണു്. റ്റക്കുറച്ചിലുകൾ ഉണ്ടെന്നുമാത്രം. ആയതിനാൽഅവർണ്ണർഅതായതു് വർണ്ണം ഇല്ലാത്തവർ ഉണ്ടാകുക അസാദ്ധ്യം. അതുകൊണ്ടുതന്നെ പദപ്രയോഗം തെറ്റാണു്. ഇതിന്‍റെ വെളിച്ചത്തിൽ നോക്കുമ്പോൾ   പദപ്രയോഗം തന്നെ  ചാതുർ വർണ്ണ്യത്തെ  അടിച്ചമർത്തലിനും അകത്തിനിറുത്തലിനും ഉള്ള ഉപാധിയാക്കിയവർ  ആ പദപ്രയോഗത്തിലൂടെ ഒരു  കുടിലതന്ത്രം ഒരുക്കുക തന്നെയാണു ചെയ്തതു്  എന്നുവേണം  അനുമാനിക്കാൻ.

പതിനാറാം നൂറ്റാണ്ടിന്‍റെ  അന്ത്യത്തിലെത്തുമ്പോഴേക്കും ചാതുർവർണ്ണ്യം ജനനത്തിന്‍റെ  അടിസ്ഥാനത്തിലാണെന്നും അതിനു വെളിയലുള്ള മറ്റു വിഭാഗങ്ങൾ ഇവ നാലിലും ഉണ്ടായ മിശ്രം കാരണം ഉണ്ടായതാണെന്നും ഉള്ള ധാരണ പൊതുവേ കാണപ്പെട്ടു. “അബ്ദുൽ ഫാസെൽഎഴുതിയ അക്ബറുടെ ഭരണതന്ത്ര നീയമങ്ങളിൽ ഇതു് കാണുന്നു.(2)  ഇതു നടന്നതോ മുസ്ലീം അക്രമണങ്ങൾക്കു ശേഷവും.

അന്യൂന്ന്യം വിവാഹങ്ങളും ആഹാരം കഴിക്കുക ഇവ നടന്നിരുന്നില്ല എങ്കിലും അതെപ്പറ്റി കാര്യമായ  ചർച്ചകളൊ പരാതികളൊ ആർക്കും ഉണ്ടായിരുന്നില്ല. ഇങ്ങനെ ആഹാരത്തിലും വിവാഹത്തിലും മറ്റും നീയന്ത്രണം ഉണ്ടായിരിന്നു എങ്കിലും ചില ക്ഷേത്രങ്ങളിൽ  പൂജാകാര്യങ്ങൾ ഒന്നിച്ചു നടന്നിരിന്നു എന്നും കാണുന്നുണ്ട്.(3)

പതിനെട്ടാം നൂറ്റാണ്ടിന്‍റെ  രണ്ടാം പകുതിയിൽ അലക്സാണ്ടർ ഡോവ്എന്ന ഈസ്റ്റ് ഇൻഡ്യകമ്പനിയുടെ പട്ടാള ഉദ്യോസ്ഥൻ വേദങ്ങളുടെ മഹിമയെപ്പറ്റി പ്രകീർത്തിച്ചു്  എഴുതിക്കാണുന്നു. അതോടൊപ്പം തന്നെ അപ്പോഴേക്കും  മിഷനറിമാർ  പറഞ്ഞു  പരത്തിയിരുന്നതും  പാശ്ചാത്ത്യ രാജ്യങ്ങളിൽ പ്രചരിച്ചിരുന്നതുമായ  നിർബന്ധിതമായ സതി എന്ന  ആചാരം കെട്ടുകഥയാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം രേഖപ്പെടുത്തിയതനുസരിച്ചു്  സതി ഒരിക്കലും ആത്മീയമായതോ മതപരമായതോ  അല്ലായിരിന്നു. അതൊരിക്കലും  നിർബന്ധിതമായി നടപ്പാക്കിയിരുന്നും ഇല്ല. ഭർത്താവില്ലാതെ ജീവിക്കാൻ ഇഷ്ടപ്പെടാഞ്ഞ വിധവകൾ സ്വയം ഭർത്താവിന്‍റെ  ചിതയിൽ പ്രവേശിച്ചിരിന്നു.  ചാതുർ വർണ്ണ്യത്തെ അദ്ദേഹം ഗോത്രങ്ങൾ ആയിട്ടാണു് കാണിച്ചിരുന്നതു് അവയിൽ  ഓരോന്നിനോടും ചേർന്നു് പല ഉപ വിഭാഗങ്ങളും ഉണ്ടായിരുന്നതായും അദ്ദേഹം എഴുതിക്കാണുന്നുണ്ടു്. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം സാധിച്ചിരുനില്ലാ എന്നും അദ്ദേഹം രേഖപ്പെടുത്തിക്കാണുന്നു. (4)  ആയതിനാൽ  അപ്പോഴേക്കും വർണ്ണം ജന്മത്താൽ തീരുമാനിക്കുന്നു എന്നു സ്ഥാപിച്ചു കഴിഞ്ഞിരിന്നു എന്നു വേണം കരുതാൻ.  എന്നാൽ  പൂർണ്ണമായും  ഒരു  വിഘടന  ഉപകരണം  അയിരുന്നില്ല  എന്നും  വേണം  കരുതാൻ.

സതിയുടെ പേരിൽ വിധവകളെ ചിതയിലേക്കു നിർബന്ധിതമായി വിട്ടിരിന്നു എന്നും അവർ പോയില്ലാ എങ്കിൽ ബലം പ്രയോഗിച്ചുതന്നെ വിടുമായിരിന്നു എന്നും പ്രചരിപ്പിച്ചിരുന്നതു് വെറും കെട്ടുകഥയാണെന്നതിനു ഉപോല്ബലകമായ മറ്റു രേഖകളും കാണുന്നുണ്ടു്. ബ്രിട്ടീഷ് ഭരണകൂടം ക്ഷേത്രങ്ങൾ അവരുടെ ഭരണത്തിന്‍റെ അധീനതയിൽ  ആക്കിയതിനു ശേഷം ഭാരതത്തിലെ പല ക്ഷേത്രങ്ങളിലും പതിവായി നടന്നിരുന്ന  വിധവാ വിവാഹങ്ങൾനിറുത്തിയെന്നു രേഖപ്പെടുത്തി കാണുന്നതാണീ തെളിവു്. (5) സതി നിർബ്ബന്ധമായിരിന്നു എങ്കിൽ വിധവാ വിവാഹത്തിനെന്തു പ്രസക്തി? തന്നെയുമല്ല ക്ഷേത്രങ്ങൾ ഏറ്റെടുത്തതു് ആരെന്നും നമുക്കിതിൽ നിന്നും മനസ്സിലാക്കാമല്ലോ? തിരുവിതാംകൂറിൽ റിസിഡന്റായിരുന്ന  കേണൽ മൺറോ അമ്പലസ്വത്തുക്കൾ ഏറ്റെടുത്തതായി ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതിനു ശരിയായ തെളുവുകൾ എനിക്കു് നേരിട്ടു ബോദ്ധ്യപ്പെടാത്തതിനാൽ ഇവിടെ ഉപയോഗിക്കുന്നില്ല.  എന്നാൽ മറ്റുപലയിടങ്ങളിലും ഇതു തന്നെ കാണുന്നതിനാൽ ഇതു വിശ്വാസയോഗ്യം ആണെന്നാണു്  കരുതേണ്ടതും.(6)

ഈസ്റ്റിന്ത്യാക്കമ്പനി  ഭരണകാലത്തും തുടർന്നു വന്ന ബ്രിട്ടീഷ് ഭരണകാലത്തും  ക്രിസ്തുമതത്തിലേക്കു് ആളുചേർക്കുക എന്നതു് മിഷിനറിമാരുടേതു മാത്രം അല്ല ഭരണം നടത്തിയിരുന്ന  ഉദ്യോഗസ്തരുടെയും ലക്ഷ്യം ആയിരിന്നു. കാരണം മിക്ക ഉദ്യോഗസ്ഥരും മതപ്രചാരകരും ആയിരിന്നു. എന്നാൽ ആദ്യകാലത്തു് അവർക്കു കാര്യമായ വിജയം ഇതിൽ ഉണ്ടായില്ല. “മിഷിനറിമാർ വളരെയേറെ ശ്രമിച്ചിട്ടും കൃസ്തുമതം വെള്ളക്കാരന്‍റെ  മതമായിത്തന്നെ നിന്നതേ ഉള്ളൂ(7)  എന്നതാണു സത്യം. ഇതിന്‍റെ  കാരണമായി അവർ ചൂണ്ടിക്കാട്ടിയതു് ഭാരതീയർക്കു് അവരുടെ ജാതിയിൽ ഉണ്ടായിരുന്ന അഭിമാനവും ജാതികീഴ്വഴക്കങ്ങൾ മൂലം ജനങ്ങളിൽ ഉണ്ടായിരുന്ന അച്ചടക്കവും ആചാരമര്യാദകളോടുള്ള ബഹുമാനവും  കൂറും, ഓരോ ജാതിയിൽ പെട്ടവർക്കും ആ ജാതിയലുള്ള മറ്റുള്ളവരുമായുള്ള സ്നേഹവും ബഹുമാനവും അഗാധമായ ബംന്ധവും ആയിരിന്നു. (8) ഈ ആചാരമര്യാദകളെ പാതിരിമാർ വിഗ്രഹാരധന സംബന്ധമായ  അന്ധവിശ്വാസം ആയിട്ടായിരിന്നു  പ്രചരിപ്പിച്ചിരുന്നതു്.  അങ്ങനെ അവർ അതിനെ കരുതുകയോ കണ്ടിരിക്കുകയോ  ചെയ്തിരുന്നുവോ എന്നതു സംശയിക്കണം. മതപ്രചരണത്തിന്‍റെ  വിജയസാദ്ധ്യത കൂട്ടുവാനായി അങ്ങനെ പ്രചരിപ്പിച്ചിരിക്കാനാണു കൂടുതൽ സാധ്യത.    ആചാരമര്യാദകൾക്കു്  ഇതിനെതിരായി പാതിരിമാർ വളരെയേറെ ഒച്ചപ്പാടുകൾ ഉണ്ടാക്കി.  അവയെ  ഭരണപരമായി  തടയുവാൻ  മതപ്രചാരകർ  ബ്രിട്ടീഷ്  ഭരണാധികാരികളോടു  തുറന്നുതന്നെ  ആവശ്യപ്പെടുകയുണ്ടായി.(9)  സ്റ്റാൻലി  പ്രഭുവിന്‍റെ   അഭിപ്രായത്തിൽ സമയത്തു ഭാരതീയനു ആത്മീയതയെക്കൾ പ്രധാനം ജാതിയായിരിന്നു. ബ്രിട്ടീഷുകാർ സാമൂഹ്യസ്ഥാനമാനങ്ങളെ എങ്ങനെ കണ്ടിരിനുവോ അതുപോലെയാണു് ഭാരതീയർ ജാതിയെ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും. (10) അതായതു് ഭാരതീയർക്കു് ജാതി ഒരു സാമൂഹ്യ സ്ഥിതി ആയിരിന്നു. മതം എന്നൊന്നു് അക്കാലത്തു്  ഉണ്ടായിരിന്നും ഇല്ല. തുടക്കം എങ്ങനെ ആയായിരുന്നാലും എവിടെയായിരുന്നാലും, “വർണ്ണവും”, “Caste”  എന്നു തെറ്റായി വിശേഷിക്കപ്പെട്ട ജാതിയും ക്രമേണ നമ്മുടെ ആത്മീയതയുടെ ഭാഗമായി മാറ്റപ്പെട്ടു.  അതോടൊപ്പം തന്നെ നമ്മുടെ ആത്മീയതയായ  ബ്രഹ്മവിദ്യയെ പല മതങ്ങളാക്കി വിഭജിക്കപ്പെടുകയും ഉണ്ടായി. കൂടെ കുറെ കെട്ടുകഥകളും കൂടി ആയപ്പോൾ ഭാരതീയരെ ശിഥിലീകരിക്കൻ ബ്രിട്ടീഷുകാർക്കു വളരെ അനായാസമായി.

നാലു വർണ്ണങ്ങളിൽ നിന്നും നിഷ്ക്കാസിതരായവരെ തീണ്ടൽ ഉള്ളവരായി ഗണിച്ചിരുന്നതായും അവരെഹരിജനങ്ങൾഎന്നു വിളിച്ചിരുന്നതായും അലക്സാണ്ഡർ ഡോവ്  രേഖപ്പെടുത്തിക്കാണുന്നു. (11) ഹരിജനങ്ങൾഎന്ന വാക്കുപയോഗിച്ചതിനു് ഗാന്ധിജിക്കെതിരെ ഇന്നു വാളെടുക്കുന്നവർ ഇതു കാണുന്നില്ല. അതോ കണ്ടിട്ടും ശ്രദ്ധിക്കാത്തതാണോ?

ബ്രിട്ടീഷ് ഭരണകാലത്തു്, ഭരണത്തിനുപകരിക്കുന്ന വിവരശേഖരണം ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയിരുന്നില്ല. പകരം മതപ്രചാരകർ ശേഖരിച്ച വിവരങ്ങൾ അപ്പടി ഉപയോഗിക്കുകയാണു ചെയ്തിരുന്ന്തു്. (12)  ഇതും കൂടാതെ സ്വയം അറിവില്ലാതെയിരുന്നതിനാൽ ജനങ്ങളിൽ നിന്നു തന്നെ വിവരങ്ങൾ ശേഖരിച്ചിട്ടാണു എല്ലാതീരുമാനങ്ങളും ബ്രിട്ടിഷുകാർ എടുത്തിരുന്നതു്. ഭാഷാപരിമിതികൾ കാരണം പലപ്പോഴും അവർമനസ്സിലാക്കുക ശരിയായെ വസ്തുത ആയിരുന്നില്ല. കിട്ടിയ വിവരങ്ങൾതന്നെ  അവരുടെ സാസ്കാരികമായ ചുറ്റുപാടിൽ വിശകലനം ചെയ്താണവർ പ്രാവർത്തികമാക്കിയിരുന്നതും. അങ്ങനെ മിക്കകാര്യങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ  തെറ്റായ  അറിവിൽ  നിന്നും  ഉണ്ടായ  തെറ്റായ  ധാരണയിൽ  അധിഷ്ടിതമായി  ഉണ്ടാക്കിയ നീയമങ്ങളിലൂടെയാണു സസ്കാരികമായും മറ്റെല്ലാവിധമായ കാര്യങ്ങളിലും ഭാരതീയരിൽ അവർ  നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു്. (13)

അവരുടെ മതത്തിൽ ആളുചേർക്കണമെങ്കിൽ,  ചാതുർവർണ്ണ്യത്തേയും ജാതിയെയും താറടിച്ചുകാണിക്കേണ്ടതു് പാതിരിമാർക്കു തികച്ചും ഒരാവശ്യം തന്നെ ആയിരിന്നു.  അവർ അവരുടെ കൃത്യം ശരിക്കും നിർവഹിക്കുകയും ചെയ്തു എന്നാണു ചരിത്രം കാട്ടുന്നതും.  എന്നാൽ അവരിൽ ഒരു ന്യൂനപക്ഷം അപ്പോഴും, ഭാരതീയരുടെ ജാതി, അത്മീയതയുടെ (ബ്രിട്ടീഷുകാരുടെ കണക്കിൽ ഇതു മതമായിരിന്നു എന്നു് ഓർക്കുക) ഭാഗമല്ല, സാമൂഹ്യമായ ഒരു തരംതിരിവു മാത്രം ആണെന്നു വാദിച്ചിരിന്നു. വേദങ്ങളോ  മറ്റു ആത്മീയ ഗ്രന്ധങ്ങളോ  ഇതുപയോഗിച്ചു  ജനങ്ങളെ  ചൂഷണം  ചെയ്യാനോ  അടിച്ചമർത്താനോ  അകത്തിനിറുത്താനോ  ഉള്ള  യാതൊരു സാധുതയും നല്കുന്നില്ലാ എന്നും ഈ ന്യൂനപക്ഷം ചൂണ്ടിക്കാട്ടി. (14)

ജാതിഎന്ന പ്രതിബന്ധത്തെ കാലക്രമത്തിൽ മതത്തിലേക്കുള്ള ആളെടുപ്പിനു സഹായിക്കുന്ന ഒന്നാക്കി മാറ്റാം എന്നും  അവർ കരുതിയിരിന്നു.  ഇതു്  അവരുടെ തന്നെ കത്തിടപാടുകളിൽ നമുക്കുകാണാം. (ഇതോടൊപ്പം തന്നെ ചിലർ ഈ സാമൂഹ്യമായ തരം തിരിവിനെ ഭാരതത്തിന്‍റെ  ആത്മീയതയുടെ ഭാഗമായി പറിച്ചു നടുകയും ഉണ്ടായി. (15) ഭരണത്തിലിരുന്ന  വിദേശികൾക്കു്   സാസ്കാരികമായ വിഷയങ്ങളിൽ അറിവും ഉപദേശവും കൊടുത്തിരുന്നവർ ഈ അവസരം  ശരിക്കും  ഉപയോഗിച്ചിരിക്കാൻ  സർവ്വ  സാദ്ധ്യതകളും  ഉണ്ടല്ലോ?) 

ഇങ്ങനെ ഒരു മാറ്റം സൃഷ്ടിച്ചെടുക്കാനാണവർ ഭാരതീയരെ പലതരത്തിലും തരം തിരിച്ചതും. ഇതിന്‍റെ  ഭാഗമായിത്തന്നെയാണു് തെക്കൻ ഭാരതത്തിലെ ഒരു  വലിയ  ജനവിഭാഗത്തെ കള്ളുചെത്തുകാരായി ചിത്രീകരിച്ചതും. അക്കാലത്തു ചാന്നാർഅല്ലെങ്കിൽ ഷന്നാർഎന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ ഇടയിൽ നിന്നും മതത്തിലേക്കുള്ള ആളെടുപ്പു വിജയിക്കാത്തതിനാൽ പാതിരിമാർ വളരെ ദേക്ഷ്യത്തിലും ആയിരുന്നതായി, ഈ പാതിരിമാർ  തമ്മിലുള്ള ആശയവിനിമയ രേഖകളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ കാലക്രമേണ പാതിരിമാർ വിജയിക്കയും ധാരാളം ഷന്നാന്മാർക്രിസ്തുമതത്തിലേക്കു കൂട്ടം കൂട്ടമായി ചേക്കേറുകയും ഉണ്ടായി. (16) ഇന്നും അതു തുടരുന്നുണ്ടെന്നും കാണാം.

രചനനയും പകർപ്പാവകാശവും ഉദയഭാനു പണിക്കർ



Bibliography

1.    Caste of Mind by Nicholas B Dirks, Page 19. (ii)  The Indian caste system and the British by Kevin Hobson Page 4. (iii) Homo Hierarchicus: The Caste System and Its Implications, by Louis Dumont, translated by Mark Sainsbury et al. (Chicago: University of Chicago Press, 1980, page 347. (iv) The Book of Durante Barhosa: An Account of the Countries Bordering on the Indian Ocean and Their Inhabitants, Written by Duarte Barhosa, and Completed about the Year 1518 A.D. Translated and annotated by M.L. Dames (London: Printed for the Hakluyt Society, 1918), Pages 212-213, 217. And (v) Bernard S. Cohn, "Notes on the History of the Study of Indian Society and Culture," in All Anthropologist among the Historians and Other Essays (Delhi: Oxford University Press 1987). Page 140.]

2.    Caste of Mind by Nicholas B Dirks, Page 19.

3.    Caste of Mind by Nicholas B Dirks, Page 20.

4.    Caste of Mind by Nicholas B Dirks, Page 20.

5.    Caste of Mind by Nicholas B Dirks, Page 170. (ii) The Hollow Crown: Ethno history of an Indian Kingdom by Nicholas Dirks, (Ann Arbor: University of Michigan Press, 1993).

6.    Article, “Temples of gloom in god’s own country” Rakesh Krishnan Simha and (ii) Article “Temple Looting in Kerala—Then and Now”, By Leela Tampi

7.    Thomas Metcalf, Ideologies of the Raj, Cambridge: Cambridge University Press, 1994, Page 48.

8.    "The Languages of India in their Relation to Missionary Work," a speech delivered at the Annual Meeting of the Society for the Propagation of the Gospel in Foreign Parts by Robert Caldwell on April 28. 1875 (London: R. Clay. Sons & Taylor, 1875. (2) Caste of Mind by Nicholas B Dirks, Page 9, 131, 136.

9.    Caste of Mind by Nicholas B Dirks, Page 132. (ii) Duncan B. Forrester’s, Caste and Christianity: Attitudes and Policies on Caste of Anglo-Saxon Protestant Missions in India (London. Curzon, 1980), Page  57And 33. (iii) Minute of the Madras Missionary Conference on the Subject of Caste - printed for the Conference at the American Mission Press. 1850, Page 1, 4.

10.  Duncan B. Forrester’s Caste and Christianity: Attitudes and Policies on Caste of Anglo-Saxon Protestant Missions in India, (London. Curzon, 1980), Page 55, 56. (ii) Caste of Mind by Nicholas B Dirks, Page 132.

11.  Caste of Mind by Nicholas B Dirks, Page 21. 

12.  Caste of Mind by Nicholas B Dirks, Page 170, 336.

13.  Caste of Mind by Nicholas B Dirks, Page 170, 171. 

14.  “Caste, 1858”, by Max Muller. Chips from a German Workshop (London: Longmans, Green, 1867) Page 318-319.

15.  Caste of Mind by Nicholas B Dirks Page 132. (ii) . “Caste, 1858”, by Max Muller. Chips from a German Workshop (London: Longmans, Green, 1867) Page 318-319.

16.  The Tinnevelly Shanars: A Sketch of their religion , and their moral condition and characteristics, as a caste; with special reference to tire facilities and hindrances to the progress of Christianity amongst them by Robert Caldwell, (Madras: Christian Knowledge Society’s Press, 1849) Page 58, 59. (ii) Caste of Mind by Nicholas B Dirks, Page 136.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ