2015, ഏപ്രിൽ 19, ഞായറാഴ്‌ച

ഗുരുദേവനുമുൻപുള്ള ഭാരതത്തിലെ സാമൂഹ്യസ്ഥിതി – ആറാം ഭാഗം; ഈഴവരുടെ സർവഗതത്വം.



കേരളംഎന്ന പേർ എവിടെ നിന്നും വന്നു. കേരം എന്ന തെങ്ങിൽ നിന്നും വന്നു എന്നും,  അല്ല  ചേരളത്തിൽ നിന്നും വന്നു എന്നു ചിലർ പറയുന്നു. എന്നാൽ റഷ്യയിലുള്ള കൊരാള എന്ന് സ്ഥലത്തിന്‍റെ  പേരിൽ നിന്നും വന്നു എന്നും  മറ്റു  ചിലർ പറയുന്നു.(1)

തെക്കൻ ഭാരതത്തിൽ വെള്ളാളർഎന്നൊരു വിഭാഗം മനുഷ്യർ ജീവിച്ചിരിന്നു; ഇന്നും ജീവിക്കുന്നും  ഉണ്ടു്.  എന്നാൽ കൂടുതലും ഇന്നത്തെ  തമിഴ്നാട്ടിലാണെന്നു മാത്രം. ഇവരെ കേരളത്തിലെ ബ്രാഹ്മണർ  അവിടേയ്ക്കു് ഓടിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. വെള്ളാളർ വിദഗ്ദ്ധരായ കൃഷിക്കാരും യോദ്ധാക്കളും ആയിരിന്നു എന്നും, രാജാവിനെ സഹായിക്കാനായി ഇവർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു എന്നും രാജാവിൽ നിന്നും സ്ഥനമാനങ്ങൾ ലഭിച്ചിരിന്നു എന്നും പറയപ്പെടുന്നു. ഇവരും ഈഴവരായി  കരുതപ്പെടുന്നു.(2) ഇവർ  റഷ്യയിലുള്ള കൊരാളഎന്ന് സ്ഥലത്തു നിന്നും വന്നവരാണെന്നു ചിലർ അവകാശപ്പെടുന്നു.(3)

കൂടാതെ  സ്ഥലത്തെ യോദ്ധാക്കൾ യുദ്ധത്തിൽ വീര ചരമം പ്രാപിച്ചാൽ വെള്ളാള ഒഡിൻഎന്ന യുദ്ധദേവന്‍റെ അരമനയിൽ കൊണ്ടുപോയി സുഖമായി പാർപ്പിക്കുമെന്നും  റഷ്യൻ കേരളീയർവിസ്വസിച്ചിരിന്നു, “വെള്ളാളയിൽ നിന്നും ആണു് വെള്ളാളർവന്നതെന്നും ചിലർ അവകാശപ്പെടുന്നു. ഇവരും മഹാബലിയേപ്പോലെചോൻഎന്ന മതക്കാരായിരിന്നു.   ചോൻമതത്തിനെ, ധർമ്മത്തിന്‍റെ  മതം എന്നും പറയപ്പെടുന്നു.(4)  കൂടാതെ മലയാളഭാഷയിലെ ചില പദങ്ങൾക്കും എഷ്യയിലെ ചില പുരാതന ഭാഷകളിലെ  പദങ്ങളുമായി സാമ്മ്യം ഉള്ളതായി ചിലർ രേഖപ്പെടുത്തിക്കാണുന്നു. തന്നെയുമല്ല മഹാബലി മുതൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടും വരെ കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ പോലും മദ്ധ്യ എഷ്യക്കാരായ ഈഴവരാജാക്കന്മാരായിരിന്നു എന്നും  ചിലർ രേഖപ്പെടുത്തുന്നു. കേരളത്തിലെ ക്ഷേത്രത്തെ വലിയകോയിത്തമ്പുരാൻ എന്ന രാജാവ്പഗോഡാഎന്നു വിശേഷിപ്പിച്ചതും അദ്ദേഹത്തിന്‍റെ  പൂർവ്വികർ ചൈന, റഷ്യ തുടങ്ങിയ ഭൂഭാഗങ്ങളിൽ നിന്നും വന്നതിനാലാണെന്നു ഒരു ചരിത്രകാരൻ പറയുന്നു.(5)

കേരളത്തിലെ പല രാജവംശങ്ങളും ഉത്തരഭാരതത്തിലെ ജാട്ടു വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ടു്.(6) ചില ഡി എൻ എ പരീക്ഷണങ്ങളും  ഈഴവരേയും  ജാട്ടുവംശവുമായും  ബംന്ധപ്പെടുത്തുന്നു. ഇവരെ  രണ്ടുകൂട്ടരേയും യൂറോപ്പുമായും  ബംന്ധപ്പെടുത്തുന്നുണ്ടു്.(7)

ഒരു കേരളരാജാവു്  മഹഭാരത യുദ്ധത്തിൽ രണ്ടുപക്ഷക്കാർക്കും ആഹാരം പാകം ചെയ്തു കൊടുത്തിരിന്നു എന്നു പറയുന്നുണ്ടെന്നും അതു യഥാർത്ഥത്തിൽ വടക്കൻഭാരതത്തിലുള്ള ഇതേചോൻവംശത്തിലെ രാജാവായിരിന്നു എന്നും  ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിക്കാണുന്നു.(8)

ഈഴവർ 4400 വർഷം മുമ്പുമുതലെങ്കിലും കേരളത്തിലുണ്ടെന്നും കേരളത്തിലെ മറ്റു പ്രബല സമുദായങ്ങൾ പലതിന്‍റെയും നാമങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടു് 1100-1200 വർഷങ്ങളെ ആയിട്ടുള്ളൂ എന്നും ചില രേഖകളിൽ കാണുന്നുണ്ടു്.(9) അപ്പോൾ കേരളത്തിൽത്തന്നെ  ഉണ്ടായിരുന്ന ഒരു സമുദായം തന്നെ രണ്ടായോ മൂന്നയോ പിരിഞ്ഞു ജാതി വിഭജനം  നടന്നു്  ജാതികളുടെ  എണ്ണം  വർദ്ധിച്ചതിനുള്ള  സാദ്ധ്യത  കൂടുന്നു.  തന്നെയുമല്ല കേരളത്തിലെ പല ക്ഷേത്രങ്ങളും  ഈഴവ-നായർ സമുദായങ്ങളുടെ കൂട്ടായനേതൃത്ത്വത്തിലും നടക്കുന്നുണ്ട്. കൂടാതെ തച്ചോളി ഒതേനൻ ഈഴവനായി കണക്കാക്കപ്പെടുമ്പോൾ ഒതേനന്‍റെ  ഭാര്യ നായർ സ്ത്രീയായിരിന്നു എന്നു ചില രേഖകളിൽ കാണുന്നു. ഒതേനന്‍റെ  സഹോദരിയായ ഉണ്ണിച്ചാറയുടെ ഭർത്തവ് ചിണ്ടൻ നമ്പ്യാർ  ആയിരുന്നു,  ഉണ്ണിച്ചാറയുടെ മകളായിരിന്ന ഉണ്ണിയാർച്ചയും അരോമൽ ചേവകർ എന്ന മകനും ഈഴവരായിട്ടും ആണു്  കണക്കാക്കപ്പെടുന്നതു്.(10)

അദ്യ കാലങ്ങളിൽ ജാതി  ഉണ്ടായിരുന്നില്ല.  പിന്നീടു് ജാതി തിരിയുകയാണു് ഉണ്ടായതു്  എന്നും  ഇതു  ചെയ്തിരുന്ന തൊഴിലിന്‍റെ  അടിസ്ഥാനത്തിൽ ആണു  നടന്നതെന്നുള്ളതിനു  തെളിവുകൾ ചരിത്രത്തിൽ കാണാം.  കൂടാതെ പലപ്പോഴും,  മനുഷ്യരുടെ  ജാതി  മാറുന്നതായും കാണാം.(11)

ഈഴവർ കച്ചവടക്കാരായിരിന്നു എന്നതിനു തെളിവുകൾ തിരസാപ്പളിശാസനങ്ങളിൽ കാണാം. ഈഴവർക്കു്  കോട്ടയ്ക്കകത്തു  വ്യാപാരം ചെയ്യാനും അതിനുള്ള  കരം  പള്ളിക്കാർക്കു  കൊടുക്കാനും  ആവശ്യപ്പെട്ടിരിക്കുന്നതിൽ നിന്നും ഈഴവർ കച്ചവടം ചെയ്യുന്നതിൽ നിപുണരായിരിന്നു എന്നു തെളിയുന്നു. കൂടാതെ  കപ്പൽ വ്യവസായത്തിൽ  ഈഴവരും നായന്മാരും  പ്രാവീണ്ണ്യരായിരിന്നു  എന്നു്  ചില രേഖകളിൽ  കാണുന്നു.(12)

"ചേകോൻഅഥവാ ചേവകൻ എന്ന പദം  തന്നെയാണു് ഞ്ചാബിലെ ഷെഖോണും  രജസ്ഥാനിലെ സെക്കോവർ എന്നും, ആയതിനാൽ അവരൊക്കെയും ഈഴവരാണെന്നും ചിലർ അവകാശപ്പെടുന്നു.(13) ചേകോൻഎന്നതു് ജാതിപ്പേരല്ല, എന്നാൽ സ്ഥാനപ്പേരാണന്നും പറയപ്പെടുന്നുണ്ടു്.(14) ചേകോന്മാർ  എന്ന പദത്തിനു് പരമ്പരയായി സൈനികവൃത്തി ചെയ്യുന്നവർ എന്നും  അർത്ഥം രേഖപ്പേടുത്തിക്കാണുന്നു. കാലകൃമേണ  പടനായകന്മാർക്കു്  സ്ഥാനം  കൂടി.  എങ്കിലും  കൊല്ലാവർഷം പത്താം ശതകം വരേയും ചേകോന്മാരും  ബഹുമാന്യമായ പദമായിത്തന്നെയാണുപയോഗിക്കപ്പെട്ടിരുന്നതും.  ആറാം  ശതകത്തിൽ  നായാടവല്ലും ചേകോൻ  എന്നു്  ശ്രീ ശബരിമല അയ്യപ്പനെക്കുറിച്ചു്  പറഞ്ഞിരിക്കുന്നതായും  കാണുന്നു.(15)

ചേകോന്മാർ തന്നെ അമ്പലങ്ങളിൽ പൂജ ചെയ്തിരുന്നതായും  ഒരു ഗ്രന്ധകാരൻ സൂചിപ്പിക്കുന്നുണ്ട്. “ചേകോൻ എന്ന പദം ബഹുമാന സൂചകമായിട്ടാണു് ഉപയോഗിച്ചിരുന്നതെന്നും കാണാം.(16)  ചോൻ എന്ന പദം ജാതിയുടേതല്ലാ എന്നും ഒരു മതം തന്നെയാണെന്നും ചിലർ രേഖപ്പെടുത്തിക്കാണുന്നുണ്ടു്.  ചോവൻ  എന്ന പദം  സൈബീരിയായിലെ  ചവാൻസിഎന്ന സമൂഹവുമായും പദവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നും ആയതിനാൽ  ചോവന്മാരും ചവാൻസികളൂം ഒന്നു തന്നെയെന്നും, കൂടാതെ പ ഞ്ചാബിലെ  ചൗഹാന്മാരും”,  ചോവന്മാർ തന്നെയെന്നും ചിലർ രേഖപ്പെടുത്തിക്കാണുന്നു. ചോൻ മതം മദ്ധ്യഏഷ്യയിലോ വടക്കൻ യൂറോപ്പിലോ ഉത്ഭവിച്ചതാണെന്നും, ഈ മതത്തിന്‍റെ  ഛിന്നമായ അധികഛിന്നത്തെ (+)  ഇന്നും ചില യൂറോപ്പ്യൻ രാജ്യങ്ങൾ  തങ്ങളുടെ രാഷ്ട്രഛിഹ്നമായി ഉപയോഗിക്കുന്നു എന്നും കാണാം. “ചോൻഎന്നാൽ സന്മാർഗ്ഗത്തിന്‍റെ  മക്കൾ എന്നാണർത്ഥമെന്നും ഈ മതവും ശൈവസിദ്ധാന്തത്തിന്‍റെയും”,  ഈശ്വര മതത്തിന്‍റെയുംബാല്ല്യദശയിലുള്ള ധർമ്മാനുഷ്ടാനങ്ങളും ഒന്നു തന്നെയാണെന്നും ചില രേഖകളിൽ കാണാം.(17) 

മഹാബലിയും ഈ വശത്തിലെ രാജാവായിരിന്നു. ഇവരുടെ ആദ്യ ദേവതധ്രുവനക്ഷത്രം ആയിരിന്നു. ഇക്കൂട്ടർ ആടിനെ ബലികഴിച്ചിരുന്നു. ഇന്നും ചില മതങ്ങളിൽ ഇതെ രീതിയിൽ ആടിനെ ബലികഴിക്കുന്നുണ്ട്. ഇന്നുള്ള മതങ്ങളെല്ലാം തന്നെ   ചോൻ മതത്തിൽ  നിന്നും  പിരിഞ്ഞു  പോയതാണെന്നും  ഈ ചരിത്രകാരൻ രേഖപ്പെടുത്തിക്കാണുന്നു. കൃസ്തുമതത്തിലെ കുരിശും ഈ മതക്കാരുടേതാണെന്നണു് ഈ ചരിത്രകാരന്‍റെ  അഭിപ്രായം. ബൈബിളിൽ കാണുന്നസിയോൺഎന്ന വക്കും ചോൻഎന്ന  വാക്കിന്‍റെ  രൂപാന്തരമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടു്.  കൂടാതെ  തായ്-ലാൻഡ്, കംബോഡിയാ തുടങ്ങിയ രാജ്യങ്ങളിൽ ഈ ചോൻമതക്കാർ ഉണ്ടായിരുന്നു.  പുരാതന തമിഴ് സംഘകൃതികളിൽ  ഇതേ  ചോൻതന്നെയാണു്  ചാൻ”,  ചാന്റാർഎന്നീ വിധത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. ചാന്റാർ എന്നാൽ മാന്യൻ, വീരൻ തുടങ്ങിയ അർത്ഥം ഉണ്ടെന്നും  രേഖപ്പെടുത്തിയിട്ടുണ്ടു്.  ചാന്റാർഎന്നാൽ ചാറ്റുന്നവൻ (യുദ്ധപ്രഖ്യാപനവും മറ്റും ചെണ്ടകൊട്ടി അറിയിക്കുന്നവൻ) എന്നും  അർത്ഥമുള്ളതായി രേഖപ്പടുത്തിക്കാണുന്നു.(18)

1944 ആഗസ്റ്റ് 19നു പ്രസിദ്ധീകരിച്ചവിദ്യാവിഭൂഷണംഎന്ന മാസികയിൽ  ശ്രീമാൻ സി.വി.കുഞ്ഞുരാമൻ ഇങ്ങനെ  എഴുതിക്കാണുന്നു.  ഹിരണ്യകശിപുവിന്‍റെ  മകൻ പ്രഹ്ളാദൻ,  പ്രഹ്ളാദന്‍റെ  മകൻ വിരോചനൻ;  ഇവരെല്ലാം  ദിതിയുടെ പരമ്പരയിൽ  പെട്ടവരായതിനാൽ  എല്ലാവരും  ദിജന്മാരാണു്.  ദിജൻ  എന്ന വാക്കിൽ നിന്നും  ആണു്  തീയൻ  എന്ന വാക്കുണ്ടായതു്  എന്നു  ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിക്കാണുന്നു.  ഈഴവർ മണ്ഡോദരിയുടെ  തായ്-വഴിയിൽപ്പെട്ടവരാണന്നും പറയപ്പെടുന്നുണ്ടു്.ഈഴവർ തുളുനാടു ഭരിച്ചിരുന്ന ആഴ്വ രാജവംശത്തിൽ പെട്ടവരാണു്എന്നു് മറ്റൊരു ചരിത്രപണ്ഡിതനായ  ശ്രീമാൻ  ഇളംകുളം കുഞ്ഞൻപിള്ളയും രേഖപ്പെടുത്തിയിട്ടുണ്ടു്.(19)

കൊല്ലത്തുവച്ചു നടന്ന എസ്സ് എൻ ഡി പിയുടെ മുപ്പത്തിഒന്നാം വാർഷികത്തിൽ അന്നത്തെ എസ്സ് എൻ ഡി പി നേതാക്കളിൽ ഒരാളായിരുന്ന ശ്രീമാൻ റ്റി കെ നാരായണൻ കാർണീലിയാസ്സ് നാടാർ തമിഴിൽ എഴുതിയിട്ടുള്ള  അമരപുരാണംഎന്ന ഗ്രന്ധത്തിൽ ചോള, പാണ്ട്യരാജാക്കന്മാരും  മൈസൂറിലെ  കാദംബര രാജാക്കന്മാരും   ശ്രീ പരമേശ്വരൻ, ശ്രീരാമൻ തുടങ്ങിയ പല പുരാണപുരുഷന്മാരും ദേവാസുരന്മാരിൽ പലരും ഈഴവരായിരിന്നു  എന്നു   എഴുതിയിട്ടുള്ളതായി  പറയുകയുണ്ടായി.(20)

ഇങ്ങനെ  കൃഷിക്കാരും,  തൊഴിലാളികളും,  ജന്മിമാരും,  വ്യവസായികളും,  രാജാക്കന്മാരും,  പൂജാരിമാരും,  വീരന്മാരും,  പടയാളികളും,  അദ്ധ്യാപകരും,  പടനായകന്മാരും,  ഭിഷഗ്വരന്മാരും,  അദ്ധ്യാപകരും,  അടങ്ങുന്ന  മാന്യമായ  ഒരു  സമുദായം,  ഒരു പ്രത്യേക മതമായിത്തന്നെ കണക്കാക്കിയിരുന്നവരായിരിന്നു  ചാന്നാർ  അഥവാ   (ചോൻ) മതക്കാർ. എന്നാൽ  ആംഗലേയരുടെ  ഭരണത്തിൻ കീഴിൽ  ആ സമുദായത്തിന്‍റെ തൊഴിൽ പ്രധാനമായും  കള്ളുണ്ടാക്കലായിരിന്നു എന്നു് മതപ്രചരണാർദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരോടൊപ്പം വന്ന പാതിരിമാരും കമ്പനി ഉദ്യോഗസ്ഥരും തുടർന്നു് ബ്രിട്ടീഷു സർക്കാർ ഉദ്യോഗസ്ഥരും രേഖപ്പെടുത്തി.(21) അതു ചരിത്രമായി അംഗീകരിക്കപ്പെടുകയും ഉണ്ടായി.  അങ്ങനെ എഴുതപ്പെട്ട മറ്റും പലതും ചരിത്രമായി  ഇന്നും  അംഗീകരിക്കുന്നും ഉണ്ട്.

കേരളമാഹാത്മയം,   കേരളോല്പത്തി  മുതലായ ഗ്രന്ധങ്ങളിൽ ഈഴവരെല്ലാം ശ്രീലങ്കയിൽനിന്നും വന്നവരാണെന്നു എഴുതിയതിനെ ആധാരമാക്കി ഈഴവരെയെല്ലാം ലങ്കക്കാരായും ബുദ്ധമതക്കാരായും ആണല്ലോ  ഇന്നും പലരും വിശ്വസിക്കുന്നതും  പ്രചരിപ്പിക്കുന്നതും. ഇതേ പുസ്തകം തന്നെ ബ്രാഹ്മണ മേല്ക്കോയ്മയെ  ഉറപ്പിക്കാൻ  ഉപയോഗിച്ചിരിക്കുന്നതായും കാണാം. പുസ്തകങ്ങൾ  ബ്രാഹ്മണർ എഴുതി  പ്രസിദ്ധീകരിച്ചു എന്നു് പലരും പറയുന്നതു കേട്ടിട്ടുണ്ടു്, എഴുതുന്നതു കണ്ടിട്ടും ഉണ്ടു്. എന്നാൽ അടുത്തകാലത്തു് കേരളോല്പ്പത്തിയുടെ  ഒരു പ്രതി ലഭിക്കുകയുണ്ടായി, 1868 പ്രസിദ്ധീകരിച്ചതു്.  അതു പ്രസിദ്ധീകരിച്ചിരിക്കുന്നതു്  ബ്രഹ്മണരല്ല.  എഴുതിയ ആളിന്‍റെ പേരുവയ്ക്കാത്ത ഗ്രന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നതു് 1800കളിൽ  ഭാരതത്തിൽ പള്ളികൾ നടാൻ വന്ന ഒരു മതപ്രചരണ സംഘമാണു്.(22) അവരുടെ മതപ്രചരണത്തിനുള്ള ഒരു കരുവായി ഉപയോഗിക്കാൻ വേണ്ടി.  ഇതു മാത്രമല്ല, ഇങ്ങനെ മറ്റും പല ഗ്രന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. ഇന്നും പ്രസിദ്ധീകരിക്കുന്നും ഉണ്ട്.

മാനവ സമൂഹത്തിന്‍റെ  ഉന്നമനത്തിനെന്ന വ്യാജേന നടത്തപ്പെടുന്ന പലേ  സ്ഥിതിവിവരണ ശേഖരങ്ങൾ  ചരിത്രപരമായ  യഥാർത്ഥചലച്ചിത്രാവിഷ്ക്കരണം എന്ന പേരിൽ നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ  മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ചർച്ചകളും ലേഖന-ദൃശ്യപരമ്പരകൾ  തുടങ്ങിയവയിൽ ബഹുഭൂരിപക്ഷവും  ഇങ്ങനെയുള്ള അസത്യങ്ങളെ സത്യങ്ങളെന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി നിർമ്മിക്കുന്നവയാണെന്ന സത്യം നല്ല ഒരുവിഭാഗം ജനങ്ങളും അറിയുന്നില്ല.

കേരളത്തിൽ വസിക്കുന്ന ജനങ്ങളെ ആദിവാസികൾ എന്നും വിദേശീയർ എന്നും രണ്ടായി തിരിച്ചാൽ; കുറുമ്പർ, നായാടികൾ, മലയർ, കാടർ, പുലയർ, ചെറുമർ എന്നിവർ ആദിവാസികളും; കുറുച്ചിയവർ, ഈഴവർ, ജൂതന്മാർ, നായന്മാർ, നമ്പൂതിരിമാർ  ഇവർ പില്ക്കാലത്തു വന്ന  വിദേശിയരും ആകാനാണു സാദ്ധ്യത  എന്നു് കേരളരാജ്യം എന്ന പ്രസിദ്ധീകരണത്തിന്‍റെ  ഒന്നാം  വാല്ല്യത്തിന്‍റെ  ഞ്ചാം  പുറത്തു  കാണുന്നുണ്ട്.  വരവു കാരെന്നു കരുതപ്പെടുന്നവരിൽ  ആദ്യം വന്നതു്  ഈഴവരും  രണ്ടാമതു വന്നവർ (അഥവാ അദ്യം വന്നവർ പിരിഞ്ഞുണ്ടായവർ)  നായന്മാരും  മൂന്നാമതു  വന്നവർ (അല്ലെങ്കിൽ പിരിഞ്ഞുണ്ടായവർ)  ബ്രാഹ്മണരും  ആകാനാണു  സാദ്ധ്യത”;  എന്നു  ശ്രീ പത്മനാഭമേനോൻ അദ്ദേഹത്തിന്‍റെ  കേരളചരിത്രത്തിൽ  പറയുന്നുണ്ട്.”(23)

ജാതികൾ തിരിഞ്ഞു എങ്കിലും എല്ലാവരും ഒരു കാലത്തു് ഒന്നു തന്നെ ആയിരിന്നു.   ഒന്നിൽ  നിന്നും  പിരിഞ്ഞു  വന്നവരാണല്ലോ  എല്ലാവരും  എന്നു വേണം അനുമാനിക്കാൻ.  ചരിത്രം അതാണു കാട്ടിത്തരുന്നതും. അതു തന്നെയാണു്  ഭാരതത്തിന്‍റെ  ബ്രഹ്മവിദ്യാശാസ്ത്രം  പറയുന്നതും. ആധുനീകശാസ്ത്രം എന്ന  ഓമനപ്പേരിലറിയപ്പെടുന്ന  ശാസ്ത്രവും  അതുതന്നെയാണു  ശരിയെന്നു  പറയുന്നു.  അങ്ങനെ എങ്കിൽ  നാമെല്ലാം  ഒന്നിൽ നിന്നുതന്നെ വന്നവർ.  അപ്പോൾ ഹിന്ദുക്കൾ, “ബുദ്ധമതക്കാർ,  വളരെ ചുരുക്കം കൃസ്ത്യാനികളും മുസ്ലീമുകളും ഒഴിച്ചു് ബാക്കിയുള്ളവർ, ഇങ്ങനെ എല്ലാവരും;  എല്ലാമതക്കാരും  ജാതിക്കാരും  എല്ലാവരും തന്നെ   വളരെ കാലമായി  കേരളത്തിൽ തന്നെ ഉണ്ടായിരുന്നവർ തന്നെയാകണം ഇന്നു് ഊഹിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.   കുറവനും, പറയനും,  പുലയനും,  ഈഴവരും,  നായരും, നമ്പൂതിരിയും  എല്ലാം അതിൽ ഉൾപ്പെടും. അതുപോലെതന്നെ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവരും. വളരെ വർഷങ്ങൾക്കു മുമ്പുതന്നെ  വെളിയിൽ നിന്നും വന്നവരും ഉണ്ടാകാം. ഒരു പക്ഷേ എല്ലാവരും മറ്റെവിടെ നിന്നെങ്കിലും  യുഗങ്ങൾക്കു്  മുമ്പുതന്നെ  വന്നവരും ആകാം. കുറേക്കൂടി  പിന്നോട്ടു പോയാൽ  എല്ലാവരും  ഒരേ  ഉറവിടത്തിൽ  നിന്നും വന്നുവെന്നും  മനസ്സിലാക്കാം.  ലോകജനതയെല്ലാം തന്നെ ആഫ്രിക്കയിൽ  (അതോ  മറ്റേതോ  ഒരു  ഭൂവിഭാഗത്തിലോ)  ഉണ്ടായി അവിടെ നിന്നും പലവഴിക്കു പോയവരാണെന്നു ചില നരവംശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ടു്. അതല്ല   ഭൂവിഭാഗം  തന്നെ  അവിടെ ഉണ്ടായിരുന്ന ജീവജാലങ്ങളോടുകൂടിത്തന്നെ  പ്രകൃതിയാൽ  വിഭജിക്കപ്പെട്ട്  പലവഴിക്കു  പോയതാണെന്നു  ചില ശാസ്ത്രജ്ഞർ  പറയുന്നു.  അങ്ങനെ  ആണെങ്കിൽത്തന്നെ എല്ലാം ഒന്നിൽ  നിന്നു തന്നെ വന്നതല്ലേ?  അതല്ലേ  ഗുരുദേവൻ ദൈവദശകത്തിൽ  എഴുതിയതും:
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.

അപ്പോൾ ഒരു സംശയം; അതുതന്നെയല്ലേ
പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
എന്നുപറയുന്ന ശാന്തിമന്ത്രത്തിലും സൂചിപ്പിക്കുന്നത്?

രചനനയും പകർപ്പാവകാശവും ഉദയഭാനു പണിക്കർ


Bibliography

1.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 118, 120.

2.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 119, 120, 121.

3.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 116 - 125.

4.    നായരുടെ ആദിമാതാവ് പുലയി,  ചെറുമി  ഈഴവരുടെയും, പുറം 133.

5.    നായരുടെ ആദിമാതാവ് പുലയി,  ചെറുമി ഈഴവരുടെയും പുറം, 124, 125, 138.

6.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം, 133, 161, 277.

7.    Europeans and Indians – divided or united by DNA? Russia & India Report, June 6, 2012; by Rakesh Krishnan Simha.

8.    നായരുടെ ആദിമാതാവ് പുലയി,  ചെറുമി  ഈഴവരുടെയും, പുറം138.

9.    നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 275 - 277.

10.  കടത്തനാടൻ നൊമ്പരങ്ങൾ പുറം 28 – 31. (ii) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 47, 57, 59. (എൻ. ആർ. കൃഷ്ണൻ വക്കീൽ എഴുതിയ ഈഴവർ അന്നും ഇന്നും എന്ന ഗ്രന്ധത്തിൽ നിന്നും.)

11.  സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 47, 57, 59. (എൻ. ആർ. കൃഷ്ണൻ വക്കീൽ എഴുതിയ ഈഴവർ അന്നും ഇന്നും എന്ന ഗ്രന്ധത്തിൽ നിന്നും.)

12.  നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും പുറം 275, 276, 277, 337. (ii) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 64, 66.

13.  നായരുടെ ആദിമാതാവ് പുലയി, ചെറുമി ഈഴവരുടെയും, പുറം 328, 329, 338 - 339.

14.  നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 337, 340-353.]

15.  നായരുടെ ആദിമാതാവ് പുലയി,  ചെറുമി  ഈഴവരുടെയും, പുറം 339. (ii) സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർ ത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 47, 57, 59; - (എൻ. ആർ. കൃഷ്ണൻ വക്കീൽ എഴുതിയ ഈഴവർ അന്നും ഇന്നും എന്ന ഗ്രന്ധത്തിൽ നിന്നും.)

16.  നായരുടെ ആദിമാതാവ് പുലയി,  ചെറുമി  ഈഴവരുടെയും, പുറം 338 – 341.

17.  നായരുടെ ആദിമാതാവ് പുലയി, ചെറുമി  ഈഴവരുടെയും, പുറം 338 - 339.

18.  നായരുടെ ആദിമാതാവ് പുലയി,  ചെറുമി  ഈഴവരുടെയും, പുറം 340 - 353.

19.  സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 42.

20.  സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം, ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 42.

21.  Caste of Mind by Nicholas B Dirks, Page 21.

22.  കേരളോല്പത്തി,  ഗ്രന്ധകാരനില്ലാത്ത കേരളോല്പത്തി – Published/Printed in 1868 by Stolz and Reuther, Basel Mission Presss. The Basel Mission is a Christian missionary society active from 1815 to 2001, when it transferred the operative work to Mission 21, the successor organization of Kooperation Evangelischer Kirchen und Missione (KEM) founded in 2001.]

23.  സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ - ജീവചരിത്രാവലോകനം,  ഗ്രന്ധകർത്താവ്കുമ്പളം ചിറയിൽ സി. വാസവപ്പണിക്കർ,  പുറം 44.



@X@X@